search

ഉൾക്കാഴ്ചയിൽ നേടിയ സിവിൽ സർവീസ് റാങ്കിന് ഇരട്ടിമധുരം; കേരളത്തിന്റെ അഭിമാനമായി അജയ് ആർ രാജ്

LHC0088 Yesterday 21:37 views 1001
  

  



കോഴിക്കോട് ∙ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ നൂറ്റിയൊൻപതാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി അജയ് ആർ രാജിന്റെ നേട്ടത്തിന് ഇരട്ടിമധുരം. കാഴ്ചാ പരിമിതിയെ അറിവിന്റെയും അനുഭവ പരിചയത്തിന്റെയും ഉൾക്കാഴ്ചയിൽ മറികടന്നാണ് കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലം സ്വദേശി അജയ് കേരളത്തിന്റെ അഭിമാനമായത്. നിലവിൽ ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിൽ(ഐആർഎംഎസ്) ഉദ്യോഗസ്ഥനാണ്. തൊട്ടിൽപാലം നാഗംപാറ നല്ലോംകുഴിയിൽ എൻ.കെ. രാജന്റെയും രാധയുടെയും മകനാണ്. തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്കൂളിൽ വിദ്യാർഥിയായിരിക്കെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ദേശീയതലത്തിൽ നാലാം റാങ്ക് നേടിയിട്ടുണ്ട്.

നന്ദി കുടുംബത്തിന്, പ്രത്യേകിച്ച് സഹോദരന്


കാഴ്ചപരിമിതിയുള്ള അജയ് ഈ നേട്ടത്തിന്റെ അവകാശം പങ്കിടുന്നത് എല്ലാ പിന്തുണയുമായി നിലകൊണ്ട കുടുംബത്തിനും പ്രത്യേകിച്ച് സ്വന്തം സഹോദരനുമാണ്. കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസറാണ് അജയ്‌യുടെ സഹോദരൻ റിനോജ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസ് മോഹത്തിലേക്ക് അജയ് പരിശ്രമം തുടങ്ങിയത്. തിരുവനന്തപുരം ലീഡ് ഐഎഎസ് അക്കാദമിയിൽ നിന്നായിരുന്നു പരിശീലനം.   അജയ് ആർ രാജ് . Image: Instagram/ajayradharaj

  • വീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചക്രക്കസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതമെന്ന് തെളിയിച്ച് ഡോ. ആതിര Career Guru
      

         
    •   
         
    •   
        
       


അഞ്ചാം പരിശ്രമം
ADVERTISEMENT Go AD-FREE

അഞ്ചാം തവണ നടത്തിയ പരിശ്രമത്തിലാണ് അജയ് മികവോടെ റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആ അഞ്ചിൽ തന്നെ അവസാന മൂന്നു തവണകൾ തുടർച്ചയായി നടത്തിയ പരിശ്രമമാണ് മികച്ച റാങ്കിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരത്തെ ലീഡ് ഐഎഎസിലെ സഹപാഠികളുമായി സന്തോഷം പങ്കുവയ്ക്കവേ അജയ് പറഞ്ഞു. കഴിഞ്ഞ തവണ റാങ്ക് 730 ആയിരുന്നു. ഇതിലും മികവു കാട്ടാനാകുമെന്ന പ്രതീക്ഷയിൽ ചിട്ടയോടെ മുന്നേറിയതാണ് സഹായമായത്. പ്രിപ്പറേഷൻ മുതൽ സീനിയർ പഠിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ ഏറെ സഹായിച്ചു.

  • അച്ഛന്റെ കൂലിപ്പണി വരുമാനത്തിൽ നിന്ന് പഠനം; സിവിൽ സർവീസ് 57-ാം റാങ്ക് നേടി നാടിനഭിമാനമായി ശ്രീജ Career Guru
      

         
    •   
         
    •   
        
       


സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയറുകളാൽ പഠനം
ADVERTISEMENT Go AD-FREE

പാഠ്യവിഷയങ്ങൾ ലാപ്ടോപ്പിലെ സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പഠിച്ചത്. പഠനസാമഗ്രികൾ പിഡിഎഫ് രൂപത്തിലാക്കിയാണ് ഇതിനായി ലാപ്ടോപ്പിൽ ശേഖരിച്ചത്. ലീഡ് ഐഎഎസ് അക്കാദമിയിലെ പ്രതിവാര പരീക്ഷകളും പഠനക്രമവും കൃത്യമായി പിൻതുടർന്നതും ഏറെ ഉപകാരപ്പെട്ടു. ഇത്തവണ ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിവിൽ സർവീസ് ഇന്റർവ്യൂവിൽ 2023 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചിരുന്നതും ആത്മവിശ്വാസം നൽകി. പഴ്സനാലിറ്റി അധിഷ്ഠിതമായ ഇന്റർവ്യൂവാണ് സിവിൽ സർവീസിൽ ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ ഇന്റർവ്യൂവിൽ നമ്മുടെ ആത്മവിശ്വാസം, പെരുമാറുന്ന രീതി തുടങ്ങിയവയിലാണ് ശ്രദ്ധപതിപ്പിച്ചത്. മുൻപ് റെയിൽവേ സർവീസിലായിരുന്നതിനാൽ അതു സംബന്ധിച്ചും പഠന വിഷയം ഇംഗ്ലിഷായതിനാൽ അതിലെയും ചോദ്യങ്ങളായിരുന്നു പൊതുവിജ്ഞാനത്തിനും തിരഞ്ഞെടുത്ത വിഷയത്തിനുമൊപ്പം നേരിട്ടത്. ശ്രദ്ധയോടെ പരിശീലിച്ച് മുന്നേറിയാൽ സിവിൽ സർവീസ് നേടാനാകുമെന്ന ഉറപ്പാണ് റാങ്ക് പട്ടികയിൽ എത്തിയതിലൂടെ മനസ്സിലാക്കാനായതെന്നും അജയ് പറഞ്ഞു. ഒൻപതാം വയസ്സു മുതലാണ് അജയ്‌യുടെ കാഴ്ചയിൽ ചെറിയ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. കാലക്രമേണ കാഴ്ച കുറയുന്ന അസുഖമാണെന്നത് പിന്നീടാണ് തിരിച്ചറിഞ്ഞത്. English Summary:
Ajay R Raj, a resident of Kozhikode, achieved an impressive 109th rank in the Civil Services examination, overcoming visual impairment through determination and knowledge.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166777