search

സുഗതകുമാരിയെപ്പോലെ കവയിത്രിയാകാൻ കൊതിച്ച അതിഥി; ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ

cy520520 2 hour(s) ago views 820
  



വിതുര∙ സുഗതകുമാരിയെപ്പോലെ കവയിത്രിയാകാൻ കൊതിച്ച അതിഥി ഇനി ഭരണയന്ത്രം നിയന്ത്രിക്കുന്നതിൽ പങ്കാളിയാകും. സിവിൽ സർവീസ് പരീക്ഷയിൽ 451–ാം റാങ്ക് നേടിയ വിതുര മരുതാമല പാണി നഗർ ഭാരത് ഭവനിൽ ബി.അതിഥി കൃഷ്ണദേവ് ഐഎഎസ് ആണ് ആദ്യ ഓപ്ഷനായി നൽകിയത്. ഏത് സർവീസ് കിട്ടിയാലും സന്തോഷമാണെന്ന് അതിഥി പറയുന്നു.

വിതുര ഗവ. യുപിഎസ്, വിതുര ജവാഹർ നവോദയ വിദ്യാലയ, വിതുര ഗവ. വിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ പഠനം. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ ഇംഗ്ലിഷ് ബിരുദം. ആദ്യശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ നാറ്റ്‌വെസ്റ്റ് ബാങ്ക് ചെന്നൈ ബ്രാഞ്ചിലെ കസ്റ്റമർ സർവീസ് ആൻഡ് ഓപ്പറേഷൻസ് അനലിസ്റ്റ് ജോലി ഉപേക്ഷിച്ചു. തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയിലെ പരിശീലനത്തോടൊപ്പം ഒരുവർഷത്തെ ചിട്ടയായ പഠനത്തിലൂടെയാണ് അതിഥി തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. മലയാളം ആയിരുന്നു ഐച്ഛിക വിഷയം.

മലയാള ഭാഷയെയും സാഹിത്യത്തെയും ഏറെ ഇഷ്ടപ്പെടുന്ന അതിഥി ഇതുവരെ ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട്. അതിൽ തിരഞ്ഞെടുത്തവ ചേർത്ത് പുസ്തകം ആക്കണമെന്നാണ് ആഗ്രഹം. വായനയ്ക്കു പുറമേ, ഫ്ലോറൽ ലൈൻ ആർട്ടും ജങ്ക് ജേണലിങ്ങുമാണ് അതിഥിയുടെ ഇഷ്ട വിനോദങ്ങൾ.

പത്തനാപുരം താലൂക്ക് ഓഫിസിൽനിന്നു യുഡി ക്ലാർക്കായി വിരമിച്ച കെ.കൃഷ്ണകുമാറിന്റെയും കംപ്യൂട്ടർ സെന്റർ ജീവനക്കാരി ടി.ഷീലാദേവിയുടെയും മകളാണ്. മൂത്ത സഹോദരൻ ബി.അനശ്വർ കൃഷ്ണദേവ് മാതൃഭൂമി ബുക്സിൽ എഡിറ്ററും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം ഗവേഷക വിദ്യാർഥിയുമാണ്. ADVERTISEMENT Go AD-FREE English Summary:
B. Athithi Krishna Dev IAS has achieved a remarkable feat by securing the 451st rank in the Civil Services examination, aspiring to become a poet like Sugathakumari and now poised to contribute to governance. This young achiever from Vidura pursued her passion for Malayalam literature and poetry alongside her rigorous preparation for the civil services.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164411