search

‘ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണം’: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച

LHC0088 The day before yesterday 11:53 views 901
  



വാഷിങ്ടൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. 2025ന്റെ തുടക്കത്തിൽ ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയാണിത്. യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

  • Also Read ‘ട്രംപ് അല്ലാതെ മോദി പറഞ്ഞിട്ടില്ല’; എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി   


ഗാസയുടെ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണമെന്ന് നെതന്യാഹു ചർച്ചയിൽ ആവർത്തിച്ചു. ഗാസയിൽ ഒരു സാങ്കേതിക സമിതിയേയും ഭരണ സമിതിേയയും നിയമിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ട്രംപിനെ കാണുന്നതിന് മുൻപ് നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള സമാധാന സമിതിയിൽ അംഗമായി അദ്ദേഹം ഒപ്പുവച്ചു.

ഒക്ടോബറിൽ ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ യുഎസ് സന്ദർശനം. കഴിഞ്ഞ ആഴ്ച റഫ അതിർത്തി ഭാഗികമായി തുറന്നിരുന്നു. വെസ്റ്റ് ബാങ്കിനു മേൽ ഇസ്രയേൽ നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നയതന്ത്ര ചർച്ചകൾ നടക്കുന്നത്.

  • Also Read \“സൈനിക കരുത്ത് പ്രയോഗിക്കാൻ മടിക്കില്ല\“: ഇറാൻ വഴങ്ങണം, അല്ലെങ്കിൽ കടുത്ത നടപടി: മുന്നറിയിപ്പുമായി ട്രംപ്   


അതേ സമയം, ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരണമെന്ന് ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 1 MINUTE AGO   LIVE ‘ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണം’: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   LIVE ‘ട്രംപ് അല്ലാതെ മോദി പറഞ്ഞിട്ടില്ല’; എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ, പ്രതി ഭർതൃപിതാവ്; ഭർ‌ത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Netanyahu and Trump Discuss Gaza Ceasefire at White House: Benjamin Netanyahu and Donald Trump met at the White House to discuss the second phase of the Gaza ceasefire deal. Netanyahu reiterated Hamas must disarm before Gaza reconstruction can begin, while the Trump administration aims to establish a technical and governing body in Gaza.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159429