LHC0088 • 1 hour(s) ago • views 959
ലൊസാഞ്ചലസ്∙ ‘പോപ് രാജകുമാരി’ ബ്രിട്നി സ്പിയേഴ്സ് വീണ്ടും വിവാദത്തിൽ. ഈ മാസം നാലിന് താരത്തെ ലൊസാഞ്ചലസിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ജാമ്യത്തിൽ വിട്ട ശേഷവും താരത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ് പലരും പങ്കുവെക്കുന്നത്.
- ‘അമേരിക്കയെ കാത്തിരിക്കുന്നത് മഹാദുരന്തം, കര യുദ്ധത്തിന് തയാർ’: നൂതന ആയുധങ്ങൾ വിന്യസിക്കാൻ ഇറാൻ Gulf News
- ‘ബ്രേക്ക് ആണെന്ന് കരുതി ആക്സിലറേറ്റർ അമർത്തി’; ക്യാംപസിന് പുറത്തെ ബെഞ്ചിൽ ഇരുന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി Europe News
44 വയസ്സുകാരിയായ അമേരിക്കയുടെ പ്രിയ ഗായിക പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് വിവാദങ്ങളിലൂടെയാണ്. സമീപ വർഷങ്ങളിൽ പല വിവാദങ്ങൾക്കും കാരണം സമ്മർദ്ദം, ലഹരി ഉപയോഗം, പഴയ മാനസിക ട്രോമകൾ തുടങ്ങിയ പ്രശ്നങ്ങളുടെ ലക്ഷണങ്ങളായിരിക്കാമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിൽ ചില പ്രശ്നങ്ങളെക്കുറിച്ച് ബ്രിട്നി തന്നെ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുക, കയ്യിൽ കത്തിയുമായി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക എന്നീ ബ്രിട്നിയുടെ പ്രവൃത്തികൾ ആരാധകർക്ക് കനത്ത നിരാശയും ആശങ്കയുമാണ് സമ്മാനിച്ചത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ ചില വർഷങ്ങളായി ബ്രിട്നിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തുന്നവയായിരുന്നു. ADVERTISEMENT Go AD-FREE
മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്, ഇത്തരത്തിലുള്ള പെരുമാറ്റം ചിലപ്പോൾ സമ്മർദ്ദം, ലഹരി ഉപയോഗം, പഴയ മാനസിക ട്രോമകൾ തുടങ്ങിയ ആഴത്തിലുള്ള പ്രശ്നങ്ങളുടെ ലക്ഷണങ്ങളായിരിക്കാമെന്നാണ്. ഇതിൽ ചില പ്രശ്നങ്ങളെക്കുറിച്ച് ബ്രിട്നി തന്നെ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.
ബ്രിട്നിയുടെ ചില പെരുമാറ്റങ്ങൾ ആദ്യകാല ഡിമെൻഷ്യ (early-onset dementia) ലക്ഷണങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് ബ്രിട്ടനിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ദിനേശ് ഭുഗ്ര പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും 40കളിൽ ഡിമെൻഷ്യ കണ്ടെത്തുന്നത് വളരെ അപൂർവമാണെന്നും, അതിനുള്ള വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അമിത മദ്യപാനം ദീർഘകാലം തുടർന്നാൽ ‘ആൽക്കഹോളിക് ഡിമെൻഷ്യ’ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
∙ ബൈപോളാർ രോഗവും മറ്റ് മാനസിക പ്രശ്നങ്ങളും
2023ൽ പുറത്തിറങ്ങിയ ആത്മകഥയായ ‘ദ് വുമൺ ഇൻ മീ’യിൽ ബ്രിട്നി തനിക്ക് ബൈപോളാർ രോഗം ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി ലിഥിയം ഉൾപ്പെടെയുള്ള മരുന്നുകൾ നൽകപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. മക്കൾ ജനിച്ചതിന് പിന്നാലെ പ്രസവാനന്തര വിഷാദം (postpartum depression) അനുഭവിച്ചിരുന്നുവെന്നും ബ്രിട്നി ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
∙ ആരാധകരുടെ ആശങ്ക, പിന്നാലെ വീട്ടിലെത്തി പൊലീസ്
2023 സെപ്റ്റംബറിൽ ബ്രിട്നി കത്തികളുമായി നൃത്തം ചെയ്യുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ആരാധകർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊലീസ് അവരുടെ വീട്ടിലെത്തി ആരോഗ്യപരിശോധന നടത്തിയിരുന്നു. പിന്നീട് ബ്രിട്നി തന്നെയാണ് ആ കത്തികൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്. ബ്രിട്നിയുടെ മാനസികപ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിൽ എത്തിയത് 2007ലാണ്. അന്നാണ് ബ്രിട്നി ഒരു സലൂണിൽ ചെന്ന് സ്വന്തം തലമുടി മുഴുവൻ മുറിച്ചത്. പിന്നീട് പാപ്പരാസികളുടെ കാറിനെ കുടയുമായി ആക്രമിക്കുന്നതും വലിയ വാർത്തയായി. ADVERTISEMENT Go AD-FREE
∙13 വർഷത്തെ കൺസർവേറ്റർഷിപ്പ്
2008ൽ ബ്രിട്നിയെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കോടതി കൺസർവേറ്റർഷിപ്പിന് വിധേയയാക്കി. അപ്പോൾ മുതൽ ബ്രിട്നിയുടെ സാമ്പത്തിക കാര്യങ്ങളും വ്യക്തിപരമായ തീരുമാനങ്ങളും പ്രധാനമായും പിതാവ് ജാമി സ്പിയേഴ്സ് ഉൾപ്പെടെയുള്ളവരാണ് നിയന്ത്രിച്ചത്. ഈ നിയമക്രമം 13 വർഷം നീണ്ടുനിന്നു. 2021ൽ ബ്രിട്നി നേരിട്ട് അപേക്ഷിച്ച ശേഷം ഇത് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.
∙ തുടരുന്ന ഡ്രൈവിങ് നിയമലംഘനങ്ങൾ
2007ൽ പാർക്ക് ചെയ്ത കാറിൽ ഇടിച്ചതിനും 2006ൽ കുഞ്ഞിനെ മടിയിൽ ഇരുത്തി വാഹനം ഓടിച്ചതിനെ തുടർന്നും ഗായിക വിവാദത്തിലായിട്ടുണ്ട്. 2023ൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിഴ നൽകിയ ചരിത്രവും ബ്രിട്നിക്കുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംbritneyspears എന്നX അക്കൗണ്ടിൽ നിന്ന്
ADVERTISEMENT GO AD-FREE English Summary:
Pop star Britney Spears was arrested in Los Angeles on March 4 for allegedly driving under the influence. She was released on bail the next day, as concerns grow among fans over her mental health and recent behavior. |
|