search

പടക്കം പൊട്ടിക്കൽ തടഞ്ഞു; പാലം ഉദ്ഘാടനത്തിനിടെ ഏറ്റുമുട്ടി നാട്ടുകാർ, കൂട്ടത്തല്ല്

Chikheang 1 hour(s) ago views 192
  



നാദാപുരം ∙ കഴിഞ്ഞ ദിവസം വാണിമേലിൽ നടന്ന പാക്വോയി പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2018 ലെ പ്രളയത്തിൽ തകർന്നതാണ് ഈ പാലം. വാണിമേൽ - നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ വാണിമേൽ ഭാഗത്തുളള മുഴുവൻ നിർമാണവും പൂർത്തിയായെങ്കിലും നരിപ്പറ്റ ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.  

ഇതിനെതിരെ നരിപ്പറ്റ ഭാഗത്തുള്ളവർ ഉദ്ഘാടന സമയത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കാൻ നരിപ്പറ്റ ഭാഗത്തേക്ക് ചിലർ എത്തിയത് പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൂട്ടത്തല്ലും നടക്കുകയായിരുന്നു. ഇ.കെ.വിജയൻ എംഎൽഎയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനീയർ ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. English Summary:
The Pakkoyi bridge inauguration in Nadapuram witnessed clashes between locals due to incomplete approach road construction on the Narippatta side. This protest disrupted the inauguration ceremony organized by E.K. Vijayan MLA, highlighting long-standing issues with the bridge, which was damaged in the 2018 floods.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168978