search

‘സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി; പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി’: കൊച്ചി ഡപ്യൂട്ടി മേയർ സിപിഐ വിട്ടു

cy520520 Yesterday 11:12 views 817
  



കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡപ്യൂട്ടി മേയര്‍ കെ.എ. അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷൻ കൗണ്‍സിലറാണ് അൻസിയ. അനര്‍ഹര്‍ക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് അൻസിയയുടെ രാജി. രാജിവച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ പറഞ്ഞു.  

  • Also Read ‘എസ്ഐആർ നീട്ടിവയ്ക്കാൻ‌ സുപ്രീം കോടതിയെ സമീപിക്കാം’: സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി   


‘‘ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിൽ മേയര്‍ക്കൊപ്പം നിന്നു. ലീഗിന്‍റെ കോട്ടയിൽ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ല. ആറാം ഡിവിഷൻ ആണ് ഇത്തവണ സിപിഐയുടെ സീറ്റ്‌. മത്സരിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ്. മഹിളാ സംഘത്തിൽ നന്നായി പ്രവർത്തിക്കുന്ന രണ്ടു പേരുടെ പേരുകൾ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി പോയി. പാർട്ടിയിൽ മെംബർഷിപ്പ് പോലുമില്ലാത്ത ആളാണ്‌ നിലവിൽ സ്ഥാനാർഥി’’ – മഹിളാ സംഘത്തിന്റെ മണ്ഡലം സെക്രട്ടറി കൂടിയായ അൻസിയ പറഞ്ഞു.

  • Also Read ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടൻ; തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമെന്ന് നേതാക്കൾ   


അതേസമയം, അന്‍സിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഐ ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ചേര്‍ന്ന് എടുത്ത ഭൂരിപക്ഷ തീരുമാന പ്രകാരമാണ് സ്ഥാനാര്‍ഥിമാരുടെ മൂന്നംഗ പാനൽ നിശ്ചയിച്ചത്. പട്ടിക ജില്ലാ എക്‌സിക്യൂട്ടീവിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷം മുൻപ് അൻസിയയെ സ്ഥാനാർഥി ആക്കിയപ്പോൾ ഇതേ നടപടി തന്നെയായിരുന്നു. അന്ന് അൻസിയ പാർട്ടി അംഗം പോലുമല്ലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിന്ന് മത്സരിച്ചു ജയിച്ചു പാര്‍ട്ടി തന്നെ ഡപ്യൂട്ടി മേയറാക്കി കഴിഞ്ഞ അഞ്ച് വര്‍ഷം എല്ലാ സൗകര്യങ്ങളും അനുഭവിച്ച ശേഷം വീണ്ടും സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കൊണ്ടുള്ള  വിഭ്രാന്തി മാത്രമാണ് അന്‍സിയയുടെ പ്രസ്താവനയെന്ന് സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ. അബ്ജുൽ ജലീൽ പറഞ്ഞു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kochi Deputy Mayor Quits CPI Over Candidate Selection: Kerala politics are seeing upheaval as Kochi Deputy Mayor resigns from CPI citing dissatisfaction with candidate selection. K.A. Ansiya alleges that unqualified individuals were given seats, despite her recommendations for more deserving candidates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462