search

വെടിക്കെട്ടുമായി ‘സഞ്ജുച്ചേട്ടൻ’; കടൽക്കാറ്റേറ്റ് ക്രിക്കറ്റ് ആവേശം ആസ്വദിക്കാനെത്തിയത് വൻ ജനാവലി

deltin33 2 hour(s) ago views 79
  



കോഴിക്കോട് ∙ ഇന്ത്യയുടെ വിജയം കാണാൻ കടപ്പുറത്ത് ഒത്തുകൂടി ആരാധകർ. വെടിക്കെട്ടുമായി ‘സഞ്ജുച്ചേട്ടൻ’ വിരുന്നൊരുക്കിയപ്പോൾ കോഴിക്കോട്ടെ ആരാധകർക്ക് ആവേശം. വലിയ സ്ക്രീനിൽ കടൽക്കാറ്റേറ്റ് ക്രിക്കറ്റ് ആവേശം ആസ്വദിക്കാനെത്തിയത് വൻ ജനാവലിയാണ്. ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി 20 ലോകകപ്പ് ഫൈനൽ ഇന്നലെ രാത്രി ഏഴിനു അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടങ്ങുന്നതിനു മുൻപേ ക്രിക്കറ്റ് ആരാധകർ ബീച്ചിലെ ബിഗ് സ്ക്രീനിനു മുൻപിലെത്തിയിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനം കാണികളെ ആവേശത്തിലാക്കി. നിലവിലെ ചാംപ്യൻമാരായ ഇന്ത്യൻ ടീമിന്റെ ആവേശകരമായ മുന്നേറ്റം കാണികളെ കടലോളം ആവേശത്തിലെത്തിച്ചു. അവർ ആർത്തുവിളിച്ചു ആവേശം പങ്കിട്ടു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 255 റൺസെടുത്തു. കിരീടത്തിനായി ന്യൂസീലൻഡ് 256 റൺസ് എടുക്കേണ്ടിയിരുന്നെങ്കിലും വിക്കറ്റുകൾ ഓരോന്നായി വീണതോടെ വിജയലക്ഷ്യം കാണാനായില്ല.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഒരിക്കൽ കൂടി ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയപ്പോൾ കാണികളെ അതു ആവേശ കൊടുമുടിയിലെത്തിച്ചു. മാനാഞ്ചിറ ടവേഴ്സിലെ ഓപ്പൺസ്ക്രീനിലും ഗോകുലം ഗലേറിയ തുടങ്ങിയ സ്ഥലങ്ങളിലും ഫൈനൽ മത്സരം കാണിച്ചിരുന്നു. English Summary:
Electrifying cricket fever in Kozhikode during the India vs New Zealand T20 World Cup Final. Thousands of fans gathered at the beach to watch the match on a big screen, enjoying the sea breeze and the thrilling victory of the Indian team.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477947