search

യുദ്ധത്തിൽ ഉരുകി പ്ലാസ്റ്റിക് വ്യവസായ മേഖല; അസംസ്കൃത വസ്തുക്കൾക്ക് അനിയന്ത്രിതമായ വിലക്കയറ്റം

LHC0088 1 hour(s) ago views 611
  



കോഴിക്കോട്∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് വ്യവസായ മേ ഖല പ്രതിസന്ധിയിൽ. വൻതോതിൽ ക്രൂഡോയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ, അസംസ്കൃത വസ്തുക്കൾക്കു നിരന്തരമായി വില വർധിക്കുന്നുണ്ട്. കൂടിയ വിലയിൽ പോലും അ സംസ്കൃത വസ്തുക്കൾ ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചിരുന്ന പല പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളും ഇപ്പോൾ ലഭ്യമല്ല. ഈ അവസ്ഥ തുടരുകയാണെങ്കിൽ പല നിർമാണ യൂണിറ്റുകളും പ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. കൂടുതൽ അസംസ്കൃത വസ്തുക്കൾ കച്ചവടക്കാർ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങളിലൂടെ മാത്രമാണ് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. കുപ്പിവെള്ളം, മരുന്ന്, ഭക്ഷണ വിതരണ മേഖലയ്ക്ക് ആവശ്യമായ പാക്കിങ് വസ്തുക്കൾ, പ്ലാസ്റ്റിക് ഗൃഹോപകരണങ്ങൾ, പിവിസി പൈപ്പ് ഫിറ്റിങ്ങുകൾ മുതലായവയെ ഇപ്പോൾതന്നെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.  

സംഘർഷാവസ്ഥ തുടങ്ങിയതു മുതൽ ഇന്നലെ വരെ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളുടെ വിലയിൽ ശരാശരി 25 ശതമാനത്തിൽ അധികം വർധന ഉണ്ടായിട്ടുണ്ട്. അനിയന്ത്രിതമായി ദിനംപ്രതി ഉണ്ടാകുന്ന വില വർധന ഒഴിവാക്കുന്നതിനും കരിഞ്ചന്ത വിൽപന ഇല്ലാതാക്കുന്നതിനും സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ബി.ഐ.മുഹമ്മദ് അഷ്റഫും ജനറൽ സെക്രട്ടറി സി.എ.ഷാഹുൽ ഹമീദും ആവശ്യപ്പെട്ടു. English Summary:
The plastic industry is facing a crisis due to the West Asian conflict, leading to a continuous rise in crude oil prices and raw material costs. This disruption in supply, with many essential plastic raw materials becoming unavailable from foreign countries, threatens the operations of numerous manufacturing units and impacts crucial sectors like packaging and household goods.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166927