search

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ വാഹനാപകടം; 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

Chikheang 2 hour(s) ago views 1019
  



മട്ടന്നൂർ (കണ്ണൂർ) ∙ നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ ഓട്ടോറിക്ഷയിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
What you should read next

  • ചിരിച്ചും കളിച്ചും നാടൻപാട്ടു സംഘത്തിനൊപ്പം; നോവായി ലക്ഷ്മിയുടെ അവസാന വിഡിയോ Music News
      

         
    •   
         
    •   
        
       


നടുവനാട് എൽപി സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിെട സ്കൂട്ടറിൽ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയുമായിരുന്നു. നടുവനാട് എൽപി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർഥിനിയായിരുന്നു ഇലാന.
JUST IN


  • 1 MINUTE AGO   അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ വാഹനാപകടം; 5 വയസ്സുകാരിക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   ‘ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?’: ഗണേഷിനെതിരെ കെഎസ്‌യു Kollam
      

         
    •   
         
    •   
        
       

  • 28 MINUTES AGO   Live ‘സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരം; പശ്ചിമേഷ്യയിലെ സംഭവങ്ങൾ വലിയ ആശങ്ക’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kannur Road Accident: A tragic road accident in Mattannur, Kannur, claims the life of a 5-year-old girl on her way to school. The incident involved a scooter and an auto-rickshaw, resulting in severe injuries and a heartbreaking loss.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169081