search

‘ഗണേഷ് കുമാറിന്റെ ഭാര്യയെ മന്ത്രിയുടെ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?’: ഗണേഷിനെതിരെ കെഎസ്‌യു

LHC0088 2 hour(s) ago views 162
  



പത്തനാപുരം ∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്റെ സമൂഹമാധ്യമ പോസ്റ്റ്. ഗണേഷ്കുമാറിന്റെ കുടുംബ വീട്ടിൽ വച്ച് ഗണേഷിന്റെ പേഴ്സണൽ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ മർദിച്ചെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ഫെയ്സ്ബുക് പോസ്റ്റിൽ ആരോപണങ്ങളായി ഉയർത്തിയിട്ടുള്ളത്. മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേൽക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാൻ തയാറായില്ലെന്ന് പോസ്റ്റിൽ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്കുമാറിനെതിരെ വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ ചോദിക്കുന്നു.

എം.ജെ.യദുകൃഷ്ണന്റെ കുറിപ്പിന്റെ പൂർണരൂപം:
എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിന്റെ പേരിൽ ഒരു എംഎൽഎക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസെടുത്ത പൊലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലോ.....

1. സംസ്ഥാന മന്ത്രി കെ.ബി.ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ ?
2. ഭാര്യ ആ അവിഹിതം കയ്യോടെ പൊക്കിയത് അറിഞ്ഞില്ലേ ?
3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലേ ?
4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?
5. ഭാര്യയെ മന്ത്രിയുടെ നിർദേശാനുസരണം പഴ്സനൽ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലേ?
4. ഭാര്യ, പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലേ?
5. കീഴൂട്ട് വീട്ടിലെത്തിയ പൊലീസിനെ മന്ത്രിഭാര്യ അവിഹിതത്തിന്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലേ ?
6. മന്ത്രിഭാര്യയ്ക്ക് പരുക്കേറ്റിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?


ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കയ്യോടെ പൊക്കിയിട്ട്, പൊലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കയ്യേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലേ ? ഇതെന്ത് നീതി ? ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല. ADVERTISEMENT Go AD-FREE English Summary:
Minister Ganesh Kumar is facing serious allegations from KSU State Vice President M.J. Yadhukrishnan on social media. The post claims the minister\“s driver assaulted his wife at their family home and that police took no action despite a complaint and evidence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166948