search

‘പാർട്ടി തീരുമാനങ്ങൾ അറിയേണ്ട’; ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ നീക്കി

cy520520 1 hour(s) ago views 1032
  



പത്തനംതിട്ട∙ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് എ.പത്മകുമാറിനെ നീക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണു ജാമ്യത്തിലിറങ്ങിയത്.  

ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ട എന്ന വിലയിരുത്തലിലാണ് ഒഴിവാക്കിയത്. വാട്സാപ് ഗ്രൂപ്പിലും വെട്ടിനിരത്തലാണോ എന്ന പരിഹാസം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഉയരുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിട്ടും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഡ്മിനായ ഗ്രൂപ്പിൽ നിന്നാണു പത്മകുമാറിനെ ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമായി പത്മകുമാർ തുടരുകയാണ്.  
What you should read next

  • ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി Latest News
      

         
    •   
         
    •   
        
       


ജില്ലാ സെക്രട്ടറിയടക്കം 34 അംഗങ്ങളാണുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിൽ 10 അംഗങ്ങളാണുള്ളത്. ഇതിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ സമ്മേളനത്തിൽ പത്മകുമാറിനെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഒഴിവ് നികത്തിയിരുന്നില്ല. സ്വർണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ആറന്മുളയിലെ വീട്ടിൽ വിശ്രമത്തിലാണ്.
JUST IN


  • 26 SECONDS AGO   ‘പാർട്ടി തീരുമാനങ്ങൾ അറിയേണ്ട’; ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ നീക്കി Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   കാട്ടാനകളെ തുരത്തുന്നതിനിടെ ആക്രമണം; വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ കൊല്ലപ്പെട്ടു Latest News
      

         
    •   
         
    •   
        
       

  • 53 MINUTES AGO   ഏക വ്യക്തിനിയമം വിവേചനപരമായ നിയമങ്ങൾക്കുള്ള മറുപടി: കോടതി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A. Padmakumar has been removed from the CPM Pathanamthitta district committee\“s WhatsApp group following his release on bail from the Sabarimala gold smuggling case. This action was taken because party leaders believe Padmakumar should not be privy to internal party discussions.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164662