deltin33 • 2025-10-13 03:20:58 • views 1238
ന്യൂഡല്‍ഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതിർനഗറിലെ ജൈനക്ഷേത്രത്തില്‍നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൂശിയ കലശം മോഷണംപോയി. 25-30 കിലോഗ്രാം ചെമ്പുകൊണ്ട് നിര്‍മിച്ച സ്വര്‍ണം പൂശിയ കലശമാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറിയ മോഷ്ടാവ്, മുകളില്‍ സ്ഥാപിച്ചിരുന്ന കലശവും കവര്‍ന്ന് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.45നാണ് മോഷണം നടന്നത് എന്നും പൊലീസ് പറയുന്നു.
- Also Read വ്യാജ എഐ ചിത്രം പ്രചരിപ്പിച്ചതിന് ബ്രാഹ്മണ യുവാവിന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ചു; കേസെടുത്ത് പൊലീസ്, വിവാദം
രാവിലെ കലശം കാണാതായതോടെ പ്രദേശവാസികള്‍ ക്ഷേത്രം മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയെ പിടികൂടാൻ പൊലീസ് ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. English Summary:
Major Temple Heist: Kalasam theft is the central focus of this news report, detailing the theft of a gold-plated Kalasam worth 40 lakh rupees from a Jain temple in Delhi. |
|