deltin33 • 2025-10-13 03:50:57 • views 1263
കണ്ണൂർ ∙ തളിപ്പറമ്പിൽ നടന്ന വന്‍ തീപിടിത്തത്തിനിടെ പർദ്ദയിട്ട സ്ത്രീ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തീപിടിത്തമുണ്ടായ ഭാഗത്തെ എതിര്‍വശത്തുള്ള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം. പതിനായിരം രൂപയുടെ സാധനങ്ങള്‍ പർദ്ദയിട്ട സ്ത്രീ കടത്തിയെന്നാണ് ഉടമയായ നിസാറിന്റെ പരാതി. ആളുകളുടെ മുഴുവൻ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോൾ ആയിരുന്നു സ്ത്രീയുടെ മോഷണം.
- Also Read ഡൽഹിയിൽ ചെമ്പിൽ നിർമിച്ച സ്വർണം പൂശിയ കലശം മോഷണം പോയി; മതിപ്പുവില 40 ലക്ഷം, അന്വേഷണം
വിദഗ്ധമായി നടത്തിയ മോഷണത്തിനു ശേഷം സ്ത്രീ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോകുകയായിരുന്നു. ഇതേസമയം തന്നെ കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തി. എന്നാൽ ഇവരെ കയ്യോടെ പിടികൂടി. പ്രതിയെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വൻ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്. English Summary:
Woman Steals During Taliparamba Fire Incident: The woman, disguised in a burqa, allegedly stole goods worth ten thousand rupees while attention was diverted to the fire accident. |
|