LHC0088 • 2025-10-13 09:20:56 • views 1236
ബെംഗളൂരു ∙ കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. പിന്നാലെ പ്രിയങ്ക് ഖർഗെ മുന്നോട്ട് വച്ച ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പ്രിയങ്കിന്റെ നിർദേശം പരിശോധിക്കാനും ആവശ്യമായ നടപടി ഉടനടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
- Also Read ‘വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, ശക്തമായ അന്വേഷണം വേണം’; ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കിയതിൽ പ്രതികരിച്ച് പ്രിയങ്ക
സർക്കാർ–എയ്ഡഡ് സ്കൂളുകളിലും ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, പാർക്കുകളിലും ഗ്രൗണ്ടുകളിലും ശാഖകൾ പ്രവർത്തിക്കുന്നതിന് എതിരെയാണ് പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തെറ്റായ ആശയങ്ങളുടെ പ്രചാരണം രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും മന്ത്രി പറയുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനാണു പ്രിയങ്ക്.
- Also Read ‘കടുത്ത വിഷാദരോഗം, അമ്മയെയും സഹോദരിയെയും ഓർത്ത് ഒന്നും ചെയ്തില്ല’: ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കി
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PriyankKharge എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
RSS : Priyank Kharge Seeks Ban on RSS Activities in Karnataka\“s Public Sector |
|