search
 Forgot password?
 Register now
search

യുദ്ധങ്ങൾ പരിഹരിക്കാൻ ഞാൻ വിദഗ്ധൻ, പാക്ക് – അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കും: അവകാശവാദങ്ങളുമായി വീണ്ടും ട്രംപ്

LHC0088 2025-10-13 18:21:01 views 1251
  



വാഷിങ്ടൻ ∙ വ്യാപാര ഭീഷണി ഉയർത്തിയാണ് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. തീരുവകൾ ചുമത്തുമെന്ന് ഭയപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ വെടിനിർത്തൽ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.  

  • Also Read ചൈനയെ ഓർത്ത് പേടിക്കേണ്ട, എല്ലാം ശരിയാകുമെന്ന് ട്രംപ്; റഷ്യയെ ‘ഒതുക്കാൻ’ തമഹോക്ക്, ഓഹരിക്ക് ടെൻഷൻ, തിരിച്ചുകയറി എണ്ണയും സ്വർണവും   


‘‘ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32 അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ല’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

  • Also Read ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ‌ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?   


‘‘ഗാസയിലേത് ഞാൻ പരിഹരിച്ച എന്റെ എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ധനാണ്’’ – ട്രംപ് അവകാശപ്പെട്ടു. നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതൊന്നും ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. English Summary:
Donald Trump claims to have stopped the India-Pakistan conflict by threatening tariffs: He stated that he told both countries he would impose tariffs of 100%, 150%, or 200% if they went to war, resolving the issue within 24 hours.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com