cy520520 • 2025-10-13 19:20:56 • views 1254
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
- Also Read ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഹൈദരാബാദ് സ്വദേശിയിലേക്ക്, പോറ്റിയെ ചോദ്യം ചെയ്യും, അടിച്ചുമാറ്റിയത് 200 പവനിലേറെ?
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കണ്ണൻ ഗോപിനാഥന് അംഗത്വം നൽകി. പവൻ ഖേരയുടെയും കനയ്യ കുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു കണ്ണൻ ഗോപിനാഥൻ മെംബർഷിപ്പ് സ്വീകരിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേയാണ് മലയാളി കൂടിയായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AICCMedia എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Kannan Gopinathan Joins Congress Party: He is former IAS officer known for his criticism of the Modi government. His move is significant as Kerala and other states approach assembly elections, bringing a prominent Malayali figure into the party. |
|