‘ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാം, സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറേപ്പേർ’

deltin33 2025-10-13 20:20:57 views 1237
  



കൊല്ലം ∙ കോതമംഗലത്ത് കെഎസ്ആർ‌ടിസി ടെർമിനൽ ഉദ്ഘാടന പരിപാടിയ്ക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് ഹോൺ അടിച്ചു വന്നതല്ല വിഷയമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ തലയിൽ എന്തെങ്കിലും വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ നേരിട്ടു കണ്ടതാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.

  • Also Read ‘അമ്മ കിണറ്റിൽ വീണു’: ഫയർ ഫോഴ്സിനോട് കുഞ്ഞുങ്ങൾ; ശിവകൃഷ്ണനെക്കുറിച്ച് അറിയില്ലെന്ന് നാട്ടുകാർ   


മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്തുവന്ന് ആളുകളെ കയറ്റി പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറേപ്പേർ. മൈക്കിൽ കൂടിയാണ് പറ‌ഞ്ഞത്. ഹോൺ അടിച്ചതിനു വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അകത്തേക്ക് വന്നപ്പോഴും പുറത്തേക്ക് പോകുമ്പോഴും ഹോൺ സ്റ്റക്ക് ആയിരുന്നോ എന്നും മന്ത്രി ചോദിച്ചു.

  • Also Read യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം   


ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗത്തിൽ എത്തി ഹോൺ മുഴക്കിയ സ്വകാര്യ ബസ് ‘ഐഷാസി’ന്റെ പെർമിറ്റ് റദ്ദാക്കിയ സംഭവത്തിൽ ഇന്നലെ വിശദീകരണവുമായി ഡ്രൈവർ‌ അജയൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് മന്ത്രിയുടെ മറുപടി. ‘‘കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തെത്തിയപ്പോൾ പൊലീസ് വണ്ടി വന്നു. സ്റ്റാൻഡിൽ കയറിയില്ലെങ്കിൽ പെറ്റി കിട്ടും. അതിനാൽ കയറി. ബസിനു കുറുകേ ഒരു കാർ വന്നപ്പോൾ ഹോൺ അടിച്ചു. ഇലക്ട്രിക് ഹോണാണ് അടിച്ചത്. ഹോൺ ജാം ആയി. അപ്പോഴാണ് പരിപാടി നടക്കുന്നതായി കണ്ടത്. ഹോണിന്റെ വയറുകൾ ഞാൻ വലിച്ചു പൊട്ടിച്ചു. പതുക്കെയാണ് ബസ് അകത്തേക്ക് കയറ്റിയത്. കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഇലക്ട്രീഷ്യൻ വന്നാണ് ഒടുവിൽ ഹോണിലെ പ്രശ്നം പരിഹരിച്ചത്. ആർടിഒ ഉദ്യോഗസ്ഥർ ആദ്യം എന്നോട് പോകാൻ പറഞ്ഞു. പിന്നീട് തിരിച്ചു ചെല്ലാൻ പറ‌ഞ്ഞു.’’– എന്നായിരുന്നു ഡ്രൈവർ അജയന്റെ വിശദീകരണം.

മാലിന്യം വലിച്ചെറിഞ്ഞാൽ നടപടി

ബസുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സ്വകാര്യബസുകൾക്കും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Ganesh Kumar on Bus Permit Cancellation: Minister K.B. Ganesh Kumar clarified the Kothamangalam bus permit cancellation incident, stating the primary issue was excessive speed, not merely horn-blaring, rejecting attempts to create controversy.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
326636

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.