deltin33 • 2025-10-13 20:50:57 • views 955
കൊല്ലം ∙ കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്നുപേർ മരിച്ച അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അർച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണൻ സ്ഥിരം മദ്യപാനി ആണെന്നാണ് വിവരം. മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇന്നലെ രാത്രിയും ഇതേ രീതിയിൽ നടന്ന തർക്കത്തിൽ അർച്ചനയ്ക്ക് മർദനമേൽക്കുകയും കിണറ്റിൽ ചാടുകയുമായിരുന്നു.
- Also Read യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം
ശിവകൃഷ്ണൻ മർദിച്ചതിനെ തുടർന്ന് അർച്ചനയുടെ മുഖത്ത് ഇന്നലെ പരുക്കേറ്റിരുന്നു. മുഖത്തെ പരുക്കിന്റെ ഫോട്ടോ അർച്ചന മൊബൈലിൽ പകർത്തി. ഇതിനു പിന്നാലെ വഴക്ക് തീരുന്നില്ലെന്ന് കണ്ടതോടെയാണ് കിണറ്റിൽ ചാടിയത്. ഫയര്‍ഫോഴ്‌സിനെ ഫോൺ വിളിച്ചു വിവരം അറിയിച്ചത് ശിവകൃഷ്ണനാണ്.
- Also Read ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?
സോണി കിണറ്റിൽ ഇറങ്ങുമ്പോൾ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെയാണ് കിണറിന്റെ കൈവരിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശിവകൃഷ്ണൻ ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കൈവരിയോട് ചേര്‍ന്ന് നിന്നിരുന്നു. കൈവരി ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് അവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ കൂട്ടാക്കിയില്ല എന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. കൈവരിക്കൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇഷ്ടികയും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. English Summary:
Tragic Well Accident in Kollam Claims Three Lives: The incident stemmed from a dispute involving Archana and her friend Sivakrishnan, who allegedly assaulted her, leading to her falling into the well, followed by a failed rescue attempt. |
|