search
 Forgot password?
 Register now
search

ഇസ്രയേൽ പാർലമെന്റിൽ ട്രംപിന് കയ്യടി, ഈജിപ്ത് ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കില്ല; ആദ്യഘട്ട പലസ്തീൻ തടവുകാരെ മോചിപ്പിച്ചു

deltin33 2025-10-13 23:51:25 views 1082
  



ടെൽ അവീവ്∙ ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി ഇസ്രയേലിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെയാണ് ട്രംപ് അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം നെസെറ്റിൽ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്നു കയ്യടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്നതിനു തൊട്ടുമുൻപ് ബന്ദികളുടെ കുടുംബങ്ങളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഓപ്പറേഷൻ ‘റിട്ടേണിങ് ഹോം’ എന്ന പേരിലൂടെയാണ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും ഇസ്രയേലിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ഇനിയാരും ബാക്കിയില്ലെന്നും ഐഡിഎഫ് നേതൃത്വം സ്ഥിരീകരിച്ചു.

  • Also Read ബന്ദി കൈമാറ്റത്തിന് പിന്നാലെ ട്രംപ് ഇസ്രയേലിൽ; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു, കടൽത്തീരത്ത് ‘താങ്ക്യു ട്രംപ്’ ബാനർ   


ഇസ്രയേൽ സന്ദർശനത്തിനു പിന്നാലെ ട്രംപ് ഉടൻ തന്നെ ഈജിപ്തിലേക്ക് തിരിക്കും. ചെങ്കടൽ തീരത്തെ ഷാമെൽ ഷെയ്ഖ് നഗരത്തിലെ സ്വകാര്യ റിസോർട്ടിലാണ് ഉച്ചകോടി നടക്കുന്നത്. ട്രംപിനൊപ്പം ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പങ്കെടുക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങി ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

  • Also Read ഇരുട്ടറയിലെ 737 ദിനങ്ങൾ, മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്; ഇസ്രയേലിൽ വൻ ആഹ്ളാദ പ്രകടനം   


അതിനിടെ ഗാസയിലെ യുദ്ധം അവസാനിച്ചു എന്ന ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഹമാസ് രംഗത്തെത്തി. ഇസ്രയേൽ യുദ്ധം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ടെലിഗ്രാം മെസേജിംഗ് ആപ്പിലൂടെ ഹമാസ് നേതൃത്വം രാജ്യാന്തര സമൂഹത്തോടും മധ്യസ്ഥത വഹിച്ച രാജ്യങ്ങളോടും അഭ്യർഥിച്ചുവെന്ന് എപി റിപ്പോർട്ട് ചെയ്തു. ഇസ്രയേലി ബന്ദികളെ മുഴുവൻ കൈമാറിയതിനു പിന്നാലെ പലസ്തീൻ തടവുകാരെ വഹിച്ചുകൊണ്ടുള്ള ആദ്യ ബസ് ഗാസയിലെത്തി. ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായാണ് ആദ്യ ബസ് ഇസ്രയേല‍ിൽ നിന്ന് ഗാസയിലെത്തിയത്. 1950 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ 20 ബന്ദികൾക്ക് പകരം കൈമാറുന്നത്. English Summary:
Trump Addresses Israeli Parliament: Donald Trump\“s Israel visit focused on Gaza peace talks. The visit included addressing the Israeli parliament and discussing hostage situations, followed by a summit in Egypt
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com