search
 Forgot password?
 Register now
search

‘പൊലീസ് സ്റ്റേഷനോ സുഗന്ധ വ്യഞ്ജന കടയോ’, എസ്എച്ച്ഒയുടെ മുറിയിൽ നിറയെ ഏലം; തൊണ്ടി മുതലിൽ നിറഞ്ഞ് മരട് സ്റ്റേഷൻ

deltin33 2025-10-14 21:51:19 views 1281
  



കൊച്ചി ∙ ഇപ്പോൾ മരട് പൊലീസ് സ്റ്റേഷനിലെത്തിയാൽ സുഗന്ധവ്യഞ്ജന കടയിൽ കയറിയ പോലാണ്. പരിസരമാകെ ഏലത്തിന്റെ മണം. എസ്എച്ച്ഒയുടെ മുറിക്കു താഴെ അടുക്കി വച്ചിരിക്കുന്ന പത്തോളം ചാക്കുകളിൽ നിന്നാണ് ആ മണം വരുന്നത്. അതിനുള്ളിലുള്ളത് 580 കിലോ ഏലയ്ക്ക. അതും വിളവെടുത്ത് അധികം വൈകാത്തത് – വില 14 ലക്ഷം രൂപ; കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി സംഘം തോക്കുചൂണ്ടി കവർന്ന 81 ലക്ഷം രൂപയുടെ ഒരു ഭാഗം. ഇപ്പോൾ കേസിലെ തൊണ്ടിമുതലാണ് ഈ ചാക്കുകെട്ടുകൾ.  

  • Also Read തിരുവനന്തപുരത്ത് വിദ്യാർഥികൾ സഹപാഠിയുടെ വീട് ആക്രമിച്ചു, വിദ്യാർഥിക്ക് പരുക്ക്; അന്വേഷണം   


81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നിലവിൽ 11 പേരെയാണ് മരട് പൊലീസ് പിടികൂടിയിട്ടുള്ളത്. 67 ലക്ഷം രൂപയോളം തിരിച്ചുപിടിച്ചതായും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കേസിലെ ഒന്നാം പ്രതി ആലുവ ആലങ്ങാട് സ്വദേശി ജോജി ജോസി, പണം സൂക്ഷിക്കാൻ സഹായിച്ച ഇടുക്കി മുരിക്കാശേരി സ്വദേശിയും ഏലം കർഷകനുമായ ലെനിൻ ബിജു എന്നിവരെ ഇടുക്കിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടി സംഘത്തിൽ ഉൾപ്പെട്ട ജെയ്സൽ ഫ്രാൻസിസും മുരിക്കാശേരി സ്വദേശിയാണ്. മറ്റൊരു പ്രതി അബിൻസ് കുര്യാക്കോസ് ഇടുക്കി ഉടുമ്പൻചോലക്കാരനും. ബെംഗളൂരുവിൽ നിന്നാണ് ഇരുവരും പിടിയിലായത്.  

  • Also Read ‘മുഖ്യമന്ത്രിയുടെ മകനെതിരായ അന്വേഷണം ഏത് ഘട്ടത്തിലാണ് നിന്നുപോയത്, ആരാണ് ഇടപെട്ടതെന്ന് ഇഡി വ്യക്തമാക്കണം’   


പണം കവർന്ന ശേഷം ജോജിയും ജെയ്സലും അബിൻസും കടന്നത് ഇടുക്കിയിലേക്കാണ്. ഇവിടെ നിന്ന് ജെയ്സലും അബിൻസും പോണ്ടിച്ചേരിയിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്നു. പക്ഷേ വൈകാതെ പിടിവീഴുകയായിരുന്നു. ഇടുക്കിയിൽ തന്നെ തുടർന്ന ജോജി പണം സൂക്ഷിക്കാനായാണ് ലെനിന്റെ പക്കൽ ഏൽപ്പിച്ചത്. ലെനിൻ ആകട്ടെ ഇതിൽ നിന്ന് 14 ലക്ഷം രൂപയെടുത്ത് ഏലം വാങ്ങുകയും ചെയ്തു. ജോജിയുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ ഇവരിൽ നിന്ന് 30 ലക്ഷം രൂപയും കണ്ടെടുത്തു. മോഷ്ടിച്ച പണം എത്രയും വേഗം മറ്റു വസ്തുക്കളിലെ നിക്ഷേപമാക്കി മാറ്റാനുള്ള ശ്രമമമായിരുന്നു ഇതിനു പിന്നിലെന്നാണ് കരുതുന്നത്.

  • Also Read പാലക്കാട്ട് രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്   


അറസ്റ്റ് ചെയ്ത പ്രതികള്‍ക്കൊപ്പമാണ് ഏലവും ഇടുക്കിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്. വാടകയ്ക്ക് എടുത്ത ടെമ്പോ വാനിൽ കയറ്റി ഏലം മരട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻ അപേക്ഷ നൽകുമെന്നും ഇപ്പോഴും ഒളിവിലുള്ള രാഹുൽ എന്നയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. നേരത്തേ അറസ്റ്റിലായ വിഷ്ണുവിൽ നിന്ന് 20 ലക്ഷം രൂപയും രണ്ടു കാറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. English Summary:
Maradu Police Station Filled with Cardamom Aroma: Maradu Police Station smells like a spice shop after seizing cardamom worth ₹14 lakhs, a portion of the stolen ₹81 lakhs from National Steel Company.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com