search
 Forgot password?
 Register now
search

‘കുടിക്കാൻ കുപ്പിവെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും’; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയിൽ

cy520520 2025-10-15 00:21:06 views 1258
  



കൊച്ചി ∙ കെഎസ്ആർടിസി ബസിന്റെ മുന്‍വശത്ത് കുടിവെള്ളക്കുപ്പികൾ വച്ചതിന്റെ പേരിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ രോഷത്തിനിരയായ ഡ്രൈവർ സ്ഥലംമാറ്റ ഉത്തരവിനെതിരെ കോടതിയിൽ. മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ കണ്ടക്ടറായ പാലാ മരങ്ങാട്ടുപിള്ളി പുതിയാമറ്റത്തിൽ ജയ്മോൻ ജോസഫാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയിൽ പറയുന്നു. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടിസ് അയച്ച കോടതി കേസ് വീണ്ടും അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.

  • Also Read ‘ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമം, സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം’ : പി.എസ്.പ്രശാന്ത്   


ഒമ്പതു വർഷമായി കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തന്റെ ഭാഗത്തുനിന്ന് ഇതുവരെ മോശം പെരുമാറ്റമുണ്ടായ ഒരു സംഭവം പോലുമില്ല. ഇന്നുവരെ അച്ചടക്ക നടപടികളും നേരിട്ടിട്ടില്ല. എന്നിട്ടും ‘ഭരണപരമായ സൗകര്യാർഥം’ തന്നെ സ്ഥലം മാറ്റുകയായിരുന്നു എന്ന് ജയ്മോൻ ഹർജിയിൽ പറയുന്നു. കാരണം വ്യക്തമായി പറയാതെ ഇത്തരം കാരണങ്ങളുടെ പേരിൽ സ്ഥലംമാറ്റം പാടില്ലെന്ന് കോടതിയുടെ തന്നെ മുൻ ഉത്തരവുകളുണ്ട്. 50ലേറെ യാത്രക്കാരുമായി പോയ ബസ് റോഡിൽ നടുവിൽ തടഞ്ഞുനിർത്താൻ മന്ത്രിക്ക് ഒരു അധികാരവുമില്ല. പൊൻകുന്നം മുതൽ തിരുവനന്തപുരം വരെ 210 കിലോമീറ്റർ ദൂരമുണ്ട്. നല്ല ചൂടുസമയത്തിനൊപ്പം എഞ്ചിനില്‍ നിന്നു വരുന്ന ചൂടുമുണ്ട്. ഈ സമയം കുടിക്കാനാണ് രണ്ടു കുപ്പി വെള്ളം കരുതിയിരിക്കുന്നത്. വീട്ടിൽ നിന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും വെള്ളം വേണം. കുപ്പി വയ്ക്കാൻ ഡ്രൈവറുടെ കാബിനിൽ വേറെ സ്ഥലമില്ല. ഇത്ര ദൂരം വാഹനമോടിക്കുന്ന ഡ്രൈവർ കുടിക്കാനായി കുപ്പിവെള്ളം വയ്ക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്നും തന്റെ സ്ഥലമാറ്റ നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.  

  • Also Read ദേവനു മുൻപേ മന്ത്രിക്കു വിളമ്പി: വള്ളസദ്യയിൽ ആചാരലംഘനമെന്നു തന്ത്രി; പരസ്യ പ്രായശ്ചിത്തം വേണം   


ഈ മാസം ഒന്നാം തീയതി മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആയൂരിൽ വച്ച് മന്ത്രി ഗണേഷ് കുമാർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. ബസില്‍ വൃത്തിയില്ലെന്നു തുടങ്ങി കുപ്പിവെള്ളം വച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിൽ ജയ്മോൻ, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.സജീവ്, മെക്കാനിക് വിഭാഗം ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലംമാറ്റി 3ന് ഉത്തരവിറങ്ങി. ജയ്മോനെ തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. സംഭവം വിവാദമായതോടെ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്ന് വാർത്ത പരന്നെങ്കിലും ഇതുണ്ടായില്ല. ബസ് ഓടിച്ചുകൊണ്ടിരുന്ന ജയ്മോൻ ഇക്കാര്യം അറിഞ്ഞപ്പോൾ കുഴഞ്ഞുവീണിരുന്നു. English Summary:
Water Bottle Controversy: KSRTC driver transfer has sparked controversy after a driver challenged his transfer following an incident involving Minister Ganesh Kumar. The driver claims the transfer is unjust.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153728

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com