search
 Forgot password?
 Register now
search

ഹർകീവിൽ റഷ്യയുടെ കനത്ത ബോംബിങ്; യുഎസ് സഹായം തേടി സെലെൻസ്കി

cy520520 2025-10-15 07:51:01 views 1262
  



കീവ് ∙ യുഎസിൽനിന്നു കൂടുതൽ സൈനികസഹായം തേടി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെ, റഷ്യൻസേന യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ ശക്തമായ ബോംബ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യൂറോപ്പിൽനിന്നുള്ള സൈനികസഹായം കുത്തനെ കുറഞ്ഞതോടെയാണ് യുഎസ് നിർമിത ടോമഹോക് മിസൈലുകൾക്കായി ട്രംപിനോട് അഭ്യർഥിക്കാൻ സെലെൻസ്കി ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണു സെലെൻസ്കിയുടെ യുഎസ് സന്ദർശനം.

  • Also Read ഹമാസിനെ നിരായുധീകരിക്കും; ആവശ്യമെങ്കിൽ അക്രമാസക്ത നടപടി സ്വീകരിക്കും: ട്രംപ്   


ഹർകീവിലെ പ്രധാന ആശുപത്രിയിലും ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ‌‌‌ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.  English Summary:
US Aid Crucial: Zelensky to Meet Trump Amidst Brutal Russian Bombing in Kharkiv
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com