കൊൽക്കത്ത ∙ അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിനു കാരണം വിഷം ഉള്ളിൽ ചെന്നതല്ലെന്ന് ഗുവാഹത്തി മെഡിക്കൽ കോളജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നു. സിംഗപ്പൂരിൽ നടന്ന ആദ്യ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണം സ്ഥിരീകരിച്ചിരുന്നു. സിംഗപ്പൂരിൽ കടലിൽ ഉല്ലസിക്കുമ്പോഴാണ് സുബീൻ മുങ്ങിമരിച്ചത്.
- Also Read ‘ആരെല്ലാം എത്തുമെന്ന് അറിയണം’; മരിച്ചെന്ന് അറിയിപ്പ്, വിലാപയാത്ര, പക്ഷേ...; ‘വ്യാജ സംസ്കാരം’ നടത്തി 74കാരൻ
മരണത്തിൽ ദുരൂഹത ആരോപിച്ച് ഒട്ടേറെപ്പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കേസിൽ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ സംഘാടകൻ, ഗായകന്റെ മാനേജർ തുടങ്ങി 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. മരണസമയത്ത് ഗാർഗിനൊപ്പമുണ്ടായിരുന്ന സിംഗപ്പൂരിലെ അസമീസ് സമൂഹത്തിലെ അംഗങ്ങളെ ഇന്നലെയും ഗുവാഹത്തിയിൽ വരുത്തി ചോദ്യം ചെയ്തു. English Summary:
Subin Garg\“s death was confirmed to be due to drowning, according to the second postmortem report. The initial postmortem in Singapore also confirmed drowning as the cause of death. Several individuals have been arrested in connection with the case, amidst allegations of suspicious circumstances surrounding the death. |