തിരുവനന്തപുരം ∙ ജി.സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. പ്രശ്നങ്ങൾ തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ തയാറാണ്. അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങൾ അംഗീകരിക്കില്ല. അതൊക്കെ പാർട്ടി താക്കീതു ചെയ്ത് നിർത്തും. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. English Summary:
Saji Cheriyan\“s Appeal to G. Sudhakaran: Minister Saji Cheriyan urges G. Sudhakaran to cooperate with the party and strengthen it, emphasizing open discussion and condemning personal attacks. |