cy520520 • 2025-10-15 20:51:19 • views 1284
തിരുവനന്തപുരം∙ കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ദേഹാസ്വാസ്ഥ്യം. രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആറു പേരെ നേമം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Also Read ഗാസയിൽ കൂട്ടക്കൊല നടത്തി ഹമാസ്: തെരുവിൽ നിരത്തി നിർത്തി പരസ്യമായി വെടിവയ്പ്; സമാധാനം അകലെ?
കുട്ടികള്‍ക്കു സാരമായ ശ്വാസംമുട്ടലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ അടിച്ചതാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാന്‍ കാരണം. ചില കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. English Summary:
Pepper spray incident: Pepper spray incident reported at Kalliyoor Punnmood Government School in Thiruvananthapuram, Kerala, causing discomfort and breathing difficulties among teachers and students. |
|