deltin33 • 2025-10-16 06:21:07 • views 663
റായ്പൂർ∙ ഛത്തീസ്ഗഡിൽ മൂന്ന് ജില്ലകളിൽ നിന്നായി 78 മാവോയിസ്റ്റുകൾ കീഴടങ്ങി. 43 സ്ത്രീകളും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പെടെയാണ് കീഴടങ്ങിയത്. മുതിർന്ന നക്സലൈറ്റ് മല്ലോജുള വേണുഗോപാൽ റാവുവും 60 കേഡർമാരും മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ ചൊവ്വാഴ്ച കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണു ഛത്തീസ്ഗഡിലും കൂട്ടകീഴടങ്ങലുണ്ടായിരിക്കുന്നത്.
- Also Read ‘മമത അമ്മയ്ക്ക് തുല്ല്യം; മകൾക്ക് നീതി ലഭിക്കണം, എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം’
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾ ഏഴ് എകെ-47 തോക്കുകൾ ഉൾപ്പെടെ മൂന്ന് ഡസനിലധികം ആയുധങ്ങൾ സമർപ്പിച്ചു. സുക്മ ജില്ലയിൽ പത്ത് സ്ത്രീകളടക്കം 27 നക്സലൈറ്റുകൾ ആയുധം വച്ച് കീഴടങ്ങി. ഇതിൽ 16 പേരുടെ തലയ്ക്ക് ആകെ 50 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാങ്കർ ജില്ലയിൽ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡർമാരും ഉൾപ്പെടെ 50 നക്സലുകൾ ബിഎസ്എഫ് ക്യാംപിൽ കീഴടങ്ങി. തലയ്ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കൊണ്ടഗാവ് ജില്ലയിൽ കീഴടങ്ങി.
- Also Read ഹരിയാന ഐജിയുടെ മരണം: നടപടി ഉറപ്പു നൽകി പൊലീസ്; എട്ടു ദിവസത്തിനു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു
ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയിലെ അംഗങ്ങളായ രാജ്മാൻ മാണ്ഡവിയുടെയും രാജു സലാമിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയിലബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയന്റെ കാംതേര ക്യാംപിലത്തി കീഴടങ്ങിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. English Summary:
Mass Maoist Surrender: Maoists Surrender in Chhattisgarh, 43 Are Women with Numerous Weapons |
|