search
 Forgot password?
 Register now
search

ജയ്സൽമേർ ദുരന്തം: മരണക്കുരുക്കായത് ബസിന്റെ വാതിൽ; തുറക്കാൻ കഴിയാതെ കുടുങ്ങി, തീ ആളിപ്പടർന്നു

cy520520 2025-10-16 11:51:07 views 1070
  



ജയ്സൽമേർ (രാജസ്ഥാൻ) ∙ ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ സ്വകാര്യ ബസിനു തീപിടിച്ച് 21 യാത്രക്കാർ മരിക്കാനിടയായത്, അപകടത്തെത്തുടർന്ന് ബസിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നതിനാലാണെന്നു വ്യക്തമായി. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന 4 പേർ ഉൾപ്പെടെ 14 പേർ ചികിത്സയിലാണ്.

  • Also Read പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാർ അപകടത്തിൽ മരണം, അമ്മയ്ക്കും സഹോദരനും പരുക്ക്   


സ്വകാര്യ എസി ബസ് ജയ്സൽമേറിൽനിന്നു പുറപ്പെട്ട് 10 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം. പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ അകത്തു കുടുങ്ങി. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ചെയ്തു. 57 യാത്രക്കാരാണുണ്ടായിരുന്നത്.

ബസിന് ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എമർജൻസി എക്സിറ്റോ അടിയന്തരസാഹചര്യങ്ങളിൽ ജനാലപൊട്ടിക്കാനുള്ള ചുറ്റികയോ ബസിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സീറ്റുകൾക്കിടയിലെ ഇടനാഴിയും ഇടുങ്ങിയതായിരുന്നു. ഇത്തരം ബസുകളിൽ ഇലക്ട്രിക്കൽ സംവിധാനത്തിനു തീപിടിച്ചാൽ ഓട്ടമാറ്റിക് വാതിൽ സ്തംഭിക്കും.

  • Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം   


സേനയുടെ യുദ്ധസ്മാരകത്തിനു സമീപത്ത് എത്തിയപ്പോഴാണു തീപിടിത്തമുണ്ടായത്. കരസേനാ ജവാന്മാ‍ർ ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനെത്തി. വാതിൽ വെട്ടിപ്പൊളിച്ചും ജനാലച്ചില്ലു പൊട്ടിച്ചും പകുതിയിലേറെ യാത്രക്കാരെ അവർ രക്ഷപ്പെടുത്തി. 19 പേർ ബസിനുള്ളിൽ മരിച്ച നിലയിലായിരുന്നു. ഒരാൾ ജോധ്പുർ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയും 8 വയസ്സുള്ള ബാലൻ ഇന്നലെ ആശുപത്രിയിലും മരിച്ചു. ഡിഎൻഎ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ജയ്സൽമേർ അഡീഷനൽ എസ്പി കൈലാഷ് ദാൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഭജൻലാൽ ശർമ സന്ദർശിച്ചു. English Summary:
Rajasthan bus fire is a tragic incident that occurred on the Jodhpur-Jaisalmer highway, resulting in multiple fatalities and injuries. Investigations are underway to determine the cause and prevent future occurrences, focusing on bus safety standards.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com