cy520520 • 2025-10-16 16:21:15 • views 1247
കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറു മീറ്ററോളം കടൽ ഉൾവലിഞ്ഞതോടെ ഇത് കാണാൻ രാത്രി നിരവധി പേർ തീരത്തെത്തി. ഇവരെ പൊലീസ് എത്തിയാണ് തീരത്ത് നിന്ന് മാറ്റിയത്.
- Also Read തുലാവർഷം എത്തുന്നു, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ; 6 ജില്ലകളിൽ 3 മണിക്കൂർ ഓറഞ്ച് അലർട്ട്
കടൽ പിൻവാങ്ങിയതോടെ മീറ്ററുകളോളം ദൂരത്ത് ചെളിയും മറ്റ് മാലിന്യങ്ങളും രാവിലെ ദൃശ്യമായി. ഒൻപതരയോടെ കടൽ പൂർവസ്ഥിതിയിലായി. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ചാകര വരുന്നതിനു മുന്നോടിയായി ഇത്തരം പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികളിൽ ചിലർ പറയുന്നത്. 14 മുതൽ കേരള തീരത്ത് ചിലയിടങ്ങളിൽ കള്ളക്കടൽ പ്രതിഭാസമുണ്ടാകാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുന്‍പും കോഴിക്കോട് തീരത്ത് ചെറിയ തോതില്‍ സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?
കടൽ പിൻവാങ്ങിയതിനു പിന്നാലെ കടൽക്ഷോഭം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ നിന്ന് അധികൃതരുടെ നിർദ്ദേശം ലഭിച്ചാൽ മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. English Summary:
Sea Recedes at Kozhikode South Beach: This phenomenon, prompted a temporary evacuation by the police and raised concerns about potential sea erosion and high waves. |
|