[img][/img]
കുഴൽമന്ദം (പാലക്കാട്) ∙ കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സ്കൂൾ നാലു ദിവസത്തേക്ക് അടച്ചു. അർജുൻ എന്ന വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു കാരണം ക്ലാസ് ടീച്ചറുടെയും പ്രധാന അധ്യാപികയുടെയും മാനസിക, ശാരീരിക പീഡനമാണെന്ന് ആരോപിച്ച് സ്കൂളിൽ രാവിലെ മുതൽ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. ഇതിനു പിന്നാലെ ക്ലാസ് ടീച്ചറെയും പ്രധാന അധ്യാപികയേയും താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
- Also Read എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു; 12 വിദ്യാർഥികൾക്ക് പരുക്ക്
മാനേജ്മെന്റ് കമ്മിറ്റി, പിടിഎ, എഇഒ എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ, ആരോപണ വിധേയരായ പ്രധാനാധ്യാപിക യു. ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെ താൽക്കാലികമായി ചുമതലയിൽനിന്നു മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു.
- Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം
കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. പിന്നാലെ, സ്കൂളിലെ അധ്യാപിക ആശയ്ക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസേജിനെ തുടർന്ന്, സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നു കുടുംബം പൊലീസിൽ പരാതി നൽകി. അധ്യാപിക ക്ലാസിൽ വച്ച് സൈബർ സെല്ലിലേക്കു വിളിച്ചതോടെ അർജുൻ അസ്വസ്ഥനായിരുന്നെന്ന് സഹപാഠികൾ ആരോപിച്ചു.
English Summary:
Teacher Suspended Following Student Suicide: The school has been temporarily closed for four days as an investigation into the circumstances surrounding the student\“s death takes place. |
|