തിരുവനന്തപുരം ∙ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. വിളപ്പില്‍ശാല എസ്എച്ച്ഒ നിജാമിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്റെ സ്വകാര്യ വാഹനത്തില്‍ നഗരത്തില്‍ എത്തിയ നിജാം മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്.
- Also Read അമ്പൂരിയിൽ കൂൺ കഴിച്ച് 6 പേർ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം
പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കി അവിടെനിന്നു പോയ നിജാം പിഎംജിയില്‍ വച്ച് മറ്റൊരു വാഹനത്തിലും ഇടിച്ചു. ഇതിനിടെ ചോദ്യം ചെയ്തവര്‍ക്കു നേരെ ഇയാള്‍ തട്ടിക്കയറിയതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി നിജാമിനെ കസ്റ്റഡിയില്‍ എടുത്തത്. English Summary:
Police Officer in Custody for Drunk Driving in Thiruvananthapuram: Kerala news highlights the arrest of a police officer in Thiruvananthapuram for drunk driving and causing multiple accidents. The incident involved a police officer identified as a SHO colliding with vehicles in the city center and subsequently being taken into custody. |
|