search
 Forgot password?
 Register now
search

പണം തട്ടാൻ 104 വായ്പകൾ, കോടികൾ കൈക്കലാക്കി; വായ്പ തട്ടിപ്പ് കേസിൽ ദമ്പതികൾക്ക് രണ്ട് വർഷം തടവ്

deltin33 2025-10-17 00:21:55 views 1266
  



തിരുവനന്തപുരം ∙ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും കോടികളുടെ വായ്പ തട്ടിച്ച കേസിൽ ദമ്പതികൾക്ക് രണ്ട് വർഷം തടവും 14 ലക്ഷം രൂപ പിഴയും. ഇതിൽ 12 ലക്ഷം രൂപ ബാലരാമപുരം ആറാലംമൂട് പ്രവർത്തിക്കുന്ന ഐഒബി ബാങ്കിനു നൽകാനാണ് കോടതി ഉത്തരവ്.  തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.എസ്. രാജുവിന്റേതാണ് ഉത്തരവ്.  

  • Also Read കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നയാൾ പിടിയിൽ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി   


നാലു പ്രതികൾ ഉള്ള കേസിൽ ഒന്നാം പ്രതിയും മുൻ ഐഒബി മാനേജറുമായ നളിനി ജയകുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. രണ്ടാം പ്രതി ബാലരാമപുരം ദുർഗ വനിത സ്വയം സഹായ ചാരിറ്റബൾ സൊസൈറ്റി പ്രസിഡന്റ് ഓമന മരണപ്പെട്ടിരുന്നു. ബാലരാമപുരം ദുർഗ വനിത സ്വയം സഹായ ചാരിറ്റബൾ സൊസൈറ്റിയിൽ നിന്നും 2009-12 കാലഘട്ടത്തിൽ കാർഷിക മേഖലയ്ക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ‍ പദ്ധതികൾ വഴി ഇല്ലാത്ത സംഘടനകളുടെ പേരിൽ ഐഒബി ബാങ്കിൽ അപേക്ഷ നൽകി വായ്പകൾ എടുക്കുകയായിരുന്നു. ഇതുവഴി മൂന്ന് കോടി 31 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണ് സിബിഐ കേസ്.  

  • Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?   


ഇങ്ങനെ 104 വായ്പകളാണ് ഇവർ തിരിമറി കാട്ടി തട്ടിയെടുത്തത്. പുതിയ മാനേജർ ചുമതല എടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഐഒബി പരാതി നൽകുകയും സിബിഐ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ചെന്തിൽ കുമാർ ഹാജരായി. English Summary:
IOB Bank Fraud Case: A couple has been sentenced to two years in prison and fined ₹14 lakh in connection with a multi-crore loan fraud at Indian Overseas Bank.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com