തിരുവനന്തപുരം ∙ സംസ്ഥാനത്ത് എയര്‍ഹോണുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി. 15,16 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 422 എയര്‍ഹോണുകള്‍ പിടിച്ചെടുക്കുകയും 8,21,500 രൂപ പിഴ ചുമത്തുകയും ചെയ്തതായി ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 390 എയര്‍ ഹോണുകള്‍ പിടിച്ചെടുക്കുയും അഞ്ചു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
- Also Read എയർ ഹോൺ ഉപയോഗിക്കുന്ന ബസുകൾക്കെതിരെ നടപടി: ആദ്യം 1000 രൂപ പിഴ, നീക്കം ചെയ്തില്ലെങ്കിൽ 10,000 രൂപ
എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത്, റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ബസിന്റെ പെര്‍മിറ്റും റദ്ദാക്കി.
- Also Read ദേവസ്വം ബോർഡിന്റെ ചുമതല ഐഎഎസുകാരന് നൽകണം; ഗണേഷ് കുമാർ ‘ഡ്യൂപ്ലിക്കേറ്റ്’ : വെള്ളാപ്പള്ളി
English Summary:
Heavy Fines Imposed for Air Horn Violations: Air horn ban in Kerala is being strictly enforced. The Kerala transport department seized 422 air horns and fined ₹8,21,500 during inspections on the 15th and 16th. The transport minister has ordered the destruction of seized air horns using road rollers. |