search
 Forgot password?
 Register now
search

ടെൻസിങ്ങിനൊപ്പം എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അംഗം കാഞ്ച ഷെർപ നിര്യാതനായി

deltin33 2025-10-17 05:21:40 views 1133
  



കഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായ കാഞ്ച ഷെർപ (92) നിര്യാതനായി. 1953ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗേയും എവറസ്റ്റ് കീഴടക്കിയപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന 35 അംഗ സംഘത്തിൽ ഷെർപ്പയുമുണ്ടായിരുന്നു. കഠ്മണ്ഡുവിലെ വീട്ടിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.  

  • Also Read എവറസ്റ്റിൽ ഹിമപാതം; ഒരു മരണം, കുടുങ്ങി ഒട്ടേറെ പർവതാരോഹകർ   


1953 മേയ് 29നാണ് ഹിലരിയും ടെൻസിങ്ങും എവറസ്റ്റിന്റെ 8849 മീറ്റർ ഉയരം കീഴടക്കിയത്. 35 അംഗ സംഘത്തിൽ ടെന്റും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും ചുമന്നാണു 19കാരനായ കാഞ്ച ഷെർപ മലമുകളിലെ അവസാന ക്യാംപ് വരെയെത്തിയത്. എവറസ്റ്റിന്റെ അടിവാരത്തിലുള്ള നാംചെ ബസാറിൽ 1933ലാണു കാഞ്ച ജനിച്ചത്. 19–ാം വയസ്സിൽ പ്രത്യേക പരിശീലനമൊന്നും നേടാതെ തുടങ്ങിയ മലകയറ്റം 50 വയസ്സുവരെ തുടർന്നു.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @EverestChron എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Kanchha Sherpa: Last of the First Everest Team Passes Away: Kanchha Sherpa, the last surviving member of the first Everest expedition, has passed away. He was part of the 1953 team that included Edmund Hillary and Tenzing Norgay.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com