ന്യൂഡൽഹി ∙ കെപിസിസി ഭാരവാഹി പട്ടികയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി വനിതാ നേതാവും ദേശീയ വക്താവുമായ ഷമാ മുഹമ്മദ്. ഭാരവാഹി പട്ടിക പുറത്തുവന്നതിനു പിന്നാലെ കഴിവ് ഒരു മാനദണ്ഡമാണോയെന്നാണ് ഷമ ഫെയ്സ്ബുക്കിൽ കുറിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി പുനസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
- Also Read ‘നടന്നത് വൻ ഗൂഢാലോചന; സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്തു’: ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി പോറ്റിയുടെ മൊഴി
കണ്ണൂർ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമയ്ക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നാണ് നേതാക്കൾക്ക് ആശങ്ക.
9 വനിതകൾക്കാണ് ഭാരവാഹി പട്ടികയിൽ അവസരം ലഭിച്ചത്. രമ്യ ഹരിദാസ് വൈസ് പ്രസിഡന്റായപ്പോൾ ബാക്കി എട്ടു വനിതകൾക്ക് ജനറൽ സെക്രട്ടറി പദം നൽകി. English Summary:
Shama Mohamed\“s Discontent Over KPCC List: The reshuffle has raised concerns about the criteria used for selection, with some leaders questioning whether merit was a factor. This internal strife could lead to more public protests from those who were overlooked. |
|