LHC0088 • 2025-10-18 00:21:08 • views 1237
ശബരിമല∙ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. ഇന്നു വൈകീട്ട് നാലു മണിയോടെ നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
- Also Read പോറ്റി മുങ്ങുമെന്നു സൂചന കിട്ടി; ചടുല നീക്കവുമായി എസ്ഐടി; പെട്ടെന്നുള്ള അറസ്റ്റിനു പിന്നിൽ കൃത്യമായ വിവരം
നട തുറന്നതിനു പിന്നാലെ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മാന്നാർ അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിക്കുന്ന നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാക്കി. തീർഥാടകർക്ക് ദർശനത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിലായിരുന്നു പ്രവൃത്തി.
- Also Read ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആചാര ലംഘനം; സ്വർണം കൈവശപ്പെടുത്തി, സ്മാർട്ട് ക്രിയേഷനും പങ്ക്’; പോറ്റിയ്ക്ക് നേരെ ചെരുപ്പേറ്
നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും. English Summary:
Gold Plated Parts Installed on Sabarimala Dwarapalaka Sculptures: Sabarimala is seeing improvements, with gold coverings installed on the Dwarapalaka sculptures. The work was completed quickly so pilgrims could enjoy the darshan experience without delay. |
|