cy520520 • 2025-10-18 02:21:14 • views 1049
കണ്ണൂര്‍ ∙ മട്ടന്നൂർ പോളിടെക്‌നിക് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കെ.കെ. ശൈലജയ്ക്കെതിരെ പോസ്റ്ററുമായി കെഎസ്‌യു. ‘ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരാണ് ഈ വിധി’,‘ മട്ടന്നൂരിലെ എസ്എഫ്ഐ സമാധിയായി. എല്ലാ കലാലയങ്ങളിലും ഇനി കെഎസ്‌യു വാഴും’ എന്നെഴുതിയ ബാനർ ഉയർത്തിയാണ് കെഎസ്‌യു പ്രവർത്തകർ പ്രകടനം നടത്തിയത്.
- Also Read ഒപ്പം നയിക്കാൻ സമരനായകൻ; ബിനു ചുള്ളിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്
34 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ചാണ് കെഎസ്‌യു മട്ടന്നൂർ പോളി ടെക്നിക് കോളജിൽ ജയിച്ചത്. എല്ലാ ജനറൽ സീറ്റുകളിലും കെഎസ്‌യുവാണ് ജയിച്ചത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ചിത്രവും കെഎസ്‌യു പ്രവർത്തകർ ഉയർത്തി. പോളി ടെക്നിക് തുടങ്ങിയ കാലം മുതൽ എസ്എഫ്ഐ ആയിരുന്നു യൂണിയൻ ഭരിച്ചത്. ആദ്യമായാണ് ഇവിടെ കെഎസ്‌യു ജയിക്കുന്നത്.
- Also Read ‘പിണറായി വിജയൻ രക്തം കുടിക്കുന്ന ഡ്രാക്കുള, കോൺഗ്രസുകാരുടെ ചോര വീഴ്ത്തുന്നു, ആണിയടിച്ച് തറയ്ക്കും’
അതേ സമയം, ശൈലജക്കെതിരെ ഉയര്‍ത്തിയ ബാനര്‍ അരാഷ്ട്രീയവും അപക്വവുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ‘‘പോളി തിരഞ്ഞെടുപ്പും ശൈലജയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? ശൈലജക്കെതിരെ നിങ്ങള്‍ നടത്തുന്ന അക്രമം, ശൈലജയുടെ ജനകീയത നിങ്ങളെ അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ്’’ – സഞ്ജീവ് പറഞ്ഞു. English Summary:
KSU Protests Against KK Shailaja After Mattannur Polytechnic Victory: KSU workers protested against K.K. Shailaja following their victory in the Mattannur Polytechnic College union election, ending SFI\“s 34-year dominance. |
|