deltin33 • 2025-10-18 17:51:04 • views 1277
ബെംഗളൂരു∙ നഗരത്തിൽ കവർച്ചയ്ക്കിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ രണ്ടുപേർ പിടിയിൽ. സെപ്റ്റംബർ 13നാണ് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ടു സ്ത്രീകളെ കവർച്ചാ സംഘം ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവീൺ, യോഗാനന്ദ എന്നീ പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
- Also Read ബെംഗളൂരുവിൽ നിന്ന് രാസലഹരിക്കടത്ത്; 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബൈക്കിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തി സ്വർണമാല ആവശ്യപ്പെട്ടു. ഭയന്നതോടെ ഉഷ തന്റെ സ്വർണമാല മോഷ്ടാക്കൾക്ക് കൈമാറി. എന്നാൽ വരലക്ഷ്മി ഇതിനു തയാറായില്ല. എതിർത്തപ്പോൾ യോഗാനന്ദ വടിവാൾ ഉപയോഗിച്ച് വരലക്ഷ്മിയെ ആക്രമിക്കുകയും രണ്ടു വിരലുകൾ വെട്ടിമാറ്റുകയുമായിരുന്നു. ആക്രമിച്ച ശേഷം 7 പവന്റെ സ്വർണാഭരണങ്ങളുമായി പ്രതികൾ കടന്നുകളഞ്ഞു.
- Also Read ട്രംപിന്റെ തീരുവയ്ക്ക് മറുപണിയോ അരാട്ടൈ? കേന്ദ്രം സോഹോയ്ക്കൊപ്പം, അമിത് ഷാ ‘മെയിൽ’ മാറി; വാട്സാപ്പിന്റെ നിറം മങ്ങുമോ?
പ്രത്യേക അന്വേഷണ സംഘം ആഴ്ചകൾ നീണ്ട തിരച്ചിലിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒരു കൊലപാതക കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. English Summary:
Bangalore robbery : Bangalore robbery case involves the brutal attack on a woman whose fingers were chopped off during a gold robbery. Two suspects have been arrested in connection with the crime, and police have recovered stolen jewelry and weapons. |
|