search
 Forgot password?
 Register now
search

കനത്ത മഴ വരുന്നൂ, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത

LHC0088 2025-10-18 19:51:18 views 1201
  

    



തിരുവനന്തപുരം∙ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

  • Also Read പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം   


നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്കു സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയതായും അറിയിപ്പുണ്ട്. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറി ശക്തിപ്രാപിക്കാനാണു സാധ്യത.     

തെക്കൻ ആൻഡമാൻ കടലിലും അതിനോടു ചേർന്ന തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ, ഒക്ടോബർ 21ഓടെ തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങി, തുടർന്നുള്ള  48 മണിക്കൂറിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിലും അതിനോടു ചേർന്ന പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

  • Also Read ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?   
English Summary:
Kerala Rain Alert: An orange alert has been issued for Pathanamthitta, Kottayam, Idukki districts in Kerala due to the possibility of very heavy rainfall. The India Meteorological Department predicts intense thunderstorms and potential for a depression forming in the Bay of Bengal.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com