LHC0088 • 2025-10-19 06:51:05 • views 679
കൽപറ്റ ∙ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരുക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഒരാളുടെ കാലിനു നേരിയ പൊള്ളലേറ്റു. മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിനു അകത്തു വച്ചാണ് മിന്നലേറ്റത്.
- Also Read ആറാം മണിക്കൂറിൽ മുരളീധരൻ പന്തളത്ത്, പ്ലാനിട്ടത് തിരുവനന്തപുരം യാത്ര; അനുനയിപ്പിച്ച് സണ്ണി ജോസഫ്
പാലക്കാട് കൂറ്റനാടും ഇടിമിന്നലേറ്റ് യുവതിക്ക് പരുക്ക് പറ്റിയിരുന്നു. കൂറ്റനാട് അരി ഗോഡൗണിനു സമീപം താമസിക്കുന്ന മേനോത്ത് ഞാലിൽ വയസുള്ള അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാൻ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈയ്ക്കാണ് പൊള്ളലേറ്റത്. അൽപസമയം ചലനശേഷി നഷ്ടമായ ഇവരെ ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികൾ അടക്കമുള്ള കുടുംബാഗങ്ങൾ ഇടിമിന്നലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് പുല്ലാളൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചിരുന്നു. പരപ്പാറ ചെരചോറ സ്വദേശിനി സുനീറയാണ് (43) മരിച്ചത്. വൈകിട്ട് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. English Summary:
Kerala Lightning Strikes: Four Injured, One Dead in Multiple Incidents |
|