deltin33 • 2025-10-19 20:21:10 • views 1251
കോട്ടയം∙ അയർക്കുന്നത്ത് ദൃശ്യം മോഡൽ കൊലപാതകം. ഭാര്യയെ കൊന്ന് ജോലി ചെയ്യുന്ന വീടിന്റെ പരിസരത്ത് കുഴിച്ചുമൂടി ഭർത്താവ്. അയർക്കുന്നം ഇളപ്പാനിയിൽ ആണ് സംഭവം. ബംഗാൾ സ്വദേശി അൽപ്പനയാണ് മരിച്ചത്. 14നാണ് അൽപ്പനയെ കൊലപ്പെടുത്തിയത്. ഇവരുടെ ഭർത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ നടക്കുകയാണ്. ഭാര്യയെ സംശയമായതിനാലാണു കൊന്നതെന്ന് സോണി പൊലീസിനോടു പറഞ്ഞു.
- Also Read തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരി; 2.27 ലക്ഷം രൂപ തട്ടിപ്പ്
അൽപ്പനയെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം സോണി അയർക്കുന്നം സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതി നൽകിയതിനു പിന്നാലെ ഇയാൾ നാട്ടിലേക്കു പോകാൻ ശ്രമിച്ചു. ഭാര്യയുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളൊക്കെ സോണിയിൽനിന്ന് പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിച്ചപ്പോഴാണ് സോണി സ്ഥലത്തുനിന്നു മുങ്ങിയെന്നു പൊലീസിന് വ്യക്തമായത്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികൾക്കൊപ്പം ട്രെയിനിൽ കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയെന്നായിരുന്നു വിവരം. ഇതേത്തുടർന്ന് റെയിൽവേ പൊലീസാണ് എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നെന്ന് ഇയാൾ സമ്മതിച്ചു.
- Also Read ‘കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല, അവർ നടത്തിക്കോളും’: പാർട്ടിയുമായി ഇടഞ്ഞ് സുധാകരൻ, പരിപാടിക്കില്ല
നിർമാണ തൊഴിലാളിയായ സോണി ഭാര്യയ്ക്കൊപ്പം അയർക്കുന്നത്തായിരുന്നു താമസം. ഇയാൾ നിലവിൽ ജോലി ചെയ്യുന്ന ഒരു വീടിനു സമീപം മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്നാണു മൊഴി. ഈ വീടിന്റെ മുൻപിലെ മുറ്റം ലെവൽ ചെയ്യാനാണ് വീട്ടുകാർ സോണിയെ വിളിച്ചത്. മറ്റാരും ഈ വീട്ടിൽ ഇല്ലായിരുന്നു. ഭാര്യയും സോണിക്കൊപ്പം സഹായത്തിനായി പോകുമായിരുന്നു. അവിടെവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തലയ്ക്കടിച്ചു കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏതു വീടാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. English Summary:
Ayarkunnam Murder Case : Husband killing his wife and burying her near their workplace. The husband initially filed a missing person report, which then led to his arrest after he attempted to flee. Police investigation is underway to uncover further details. |
|