deltin33 • 2025-10-19 21:51:09 • views 931
കൊല്ലം ∙ പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്തീസിയയില്‍ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നിലവില്‍ വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിയ്ക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്.
- Also Read ‘ഭര്‍ത്താവില്ലെന്നു കരുതി ഇങ്ങനെ ചെയ്യാമോ?’: ബേക്കറി ഉടമയുടെ ആത്മഹത്യക്കുറിപ്പിൽ ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണങ്ങൾ
ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാൽ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്. ഈ ഡോക്ടർ ഇന്ന് ഇല്ലാതിരുന്നതിനാൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽനിന്ന് അനസ്തീസിയ ഡോക്ടറെ എത്തിച്ചിരുന്നു.
- Also Read 100 രൂപകൊണ്ടും സമ്പന്നനാകാം; ആറു മാസത്തിൽ ഇത്രയും തുക കയ്യിലെത്തും; എങ്ങനെ നിക്ഷേപിക്കാം?
തുടർന്ന് പ്രസവശേഷം തിയേറ്ററിൽ നിന്ന് മാറ്റി ഒന്നര മണിക്കൂറിനു ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. തുടർന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. 108 ആംബുൻസിലാണ് വണ്ടാനത്തേക്ക് കൊണ്ടു പോയത്. കാർഡിയോ മയോപ്പതിയാകാം മരണ കാരണം. പോസ്റ്റ്മോർട്ടത്തിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതർ പറയുന്നു. English Summary:
Woman Dies During Childbirth, Family Alleges Medical Negligence: Karunagappally Hospital death has sparked controversy due to alleged medical negligence. A young woman died during childbirth, leading to protests. |
|