cy520520 • 2025-10-19 22:21:13 • views 1250
തൊടുപുഴ ∙ തമിഴ്നാട്ടിലെ തിരുപ്പൂരിൽനിന്ന് വിനോദ സഞ്ചാരത്തിന് എത്തിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരുക്ക്. മാങ്കുളം വിരിപാറയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊടുംവളവിൽ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
- Also Read തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അത്താഴക്കഞ്ഞിയിലും കയ്യിട്ടുവാരി; 2.27 ലക്ഷം രൂപ തട്ടിപ്പ്
രണ്ടുപേർ ബസിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനായി അടിമാലിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയിട്ടുണ്ട്. പരുക്കേറ്റവരിൽ പതിനഞ്ചോളം പേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English Summary:
Tourist Bus Accident in Mankulam: The accident resulted in injuries to approximately twenty-five people, prompting a rescue operation by the fire force and local authorities. Injured individuals have been admitted to the Adimali Taluk Hospital. |
|