സനായിലെ 20 യുഎൻ ജീവനക്കാരെ തടഞ്ഞുവച്ച് ഹൂതികൾ; ഫോണും കംപ്യൂട്ടറുകളും ഉൾപ്പെടെ പിടിച്ചെടുത്തു

cy520520 2025-10-20 06:21:10 views 1015
  



കയ്റോ ∙ യെമൻ തലസ്‌‌ഥാനമായ സനായിൽ ഐക്യരാഷ്ട്ര സംഘടനയുടെ മേഖലാ ഓഫിസിലെ 20 ജീവനക്കാരെ തടഞ്ഞ​ുവച്ച് ഹൂതികൾ. സനായിലെ ഹദയിലുള്ള ഓഫിസിലാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. ചോദ്യം ചെയ്തശേഷം 11 പേരെ വിട്ടയച്ച ഹൂതികൾ, യെമൻ സ്വദേശികളായ 5 ജീവനക്കാരെയും മറ്റു രാജ്യക്കാരായ 15 ജീവനക്കാരെയുമാണ് തടഞ്ഞുവച്ചു. ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ്, മാനുഷിക കാര്യങ്ങളുടെ ഏകോപനം എന്നിങ്ങനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിവിധ ഏജൻസികളിലെ ജീവനക്കാരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്.

  • Also Read കൊളംബിയൻ പ്രസിഡന്റ് ലഹരിമരുന്ന് നേതാവ്; ധനസഹായങ്ങളും സബ്‌സിഡികളും നിർത്തലാക്കും: ഡോണൾഡ് ട്രംപ്   


ജീവനക്കാരുടെ ഫോൺ, സെർവറുകൾ, കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള എല്ലാ  ഉപകരണങ്ങളും പിടിച്ചെടുത്തെന്നും എത്രയുംവേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഹൂതികളുമായി ആശയവിനിമയം നടത്തിവരികയാണെന്നും യുഎൻ വക്താവ് ജീൻ അലം പറഞ്ഞു. സനായിലെ മറ്റൊരു ഓഫിസിൽ ശനിയാഴ്‌ച ഹൂതികൾ പരിശോധന നടത്തിയിരുന്നു. യെമനിലെ വിമതരുടെ നിയന്ത്രണത്തിലുള്ള സനാ, തീരദേശ നഗരമായ ഹുദൈദ, വടക്കൻ യെമനിലെ സാദാ പ്രവിശ്യയിലെ വിമത ശക്തികേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്‌ക്കും മറ്റു രാജ്യാന്തര സംഘടനകൾക്കുമെതിരെ ഹൂതികൾ നിരന്തരമായി പ്രവർത്തിച്ചുവരികയാണ്.

  • Also Read വീണ്ടും വെടിനിർത്തൽ ലംഘനം, റഫാ അതിർത്തിയിൽ ഏറ്റുമുട്ടൽ; ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേൽ   


അൻപതിലധികം യുഎൻ ജീവനക്കാർ ഉൾപ്പടെ നിരവധി ആളുകളെ തടവിലാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം ലോക ഭക്ഷ്യ പദ്ധതിയിലെ ഒരു ജീവനക്കാരൻ തടവിൽ മരിച്ചിരുന്നു. തടവിൽ പാർപ്പിച്ചിരിക്കുന്ന യുഎൻ ജീവനക്കാരും മറ്റ് രാജ്യാന്തര ഏജൻസികളോടും വിദേശ എംബസികളോടും ചേർന്ന് പ്രവർത്തിക്കുന്നവരും ചാരന്മാരാണെന്ന് ഹൂതികൾ ആരോപിക്കുന്നു. യുഎൻ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ജനുവരിയിൽ എട്ടു ജീവനക്കാരെ തടവിലാക്കിയതിനെ തുടർന്ന്, വടക്കൻ യെമനിലെ സാദാ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ യുഎൻ നിർത്തിവച്ചു. മാനുഷിക ഏകോപനത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥനെ യെമനിലെ സനായിൽ നിന്ന് ഈഡനിലേക്ക് യുഎൻ മാറ്റുകയും ചെയ്‌തിരുന്നു. English Summary:
Yemen Crisis Deepens: Yemen UN workers detained by Houthi rebels is a serious situation affecting aid operations. Houthi rebels detained 20 UN staff in Sanaa, Yemen, seizing their equipment and disrupting humanitarian work. The UN is working to secure their release and ensure continued aid delivery.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133982

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.