കഴക്കൂട്ടം∙ കളിക്കളം കായികമേളയിൽ മിന്നും പ്രകടനങ്ങളുമായി മൂന്നു പേർ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കാട്ടിക്കുളം ഗവ.എച്ച്എസ്എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികളാണു മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയാണ് നിഖിൽ. ട്രാക്കിലും ഫീൽഡിലും ഇവർ സാന്നിധ്യമറിയിച്ചു.
- Also Read സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക് ആശ്വാസം
നിഖിൽ സീനിയർ വിഭാഗം ലോങ് ജംപ്, ജാവലിൻ ത്രോ, 100 മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടി. ലോങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കി. 100 മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി. English Summary:
Kerala School Sports and Games 2025: Sports achievements highlight the success of three brothers in the school sports meet. Nikhil, Sudheesh, and Nidheesh from Kattikulam excelled in long jump and relay races, bringing pride to their school and community. |