cy520520 • 2025-10-20 12:51:13 • views 816
തിരുവനന്തപുരം∙ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
- Also Read കഴക്കൂട്ടം ബലാത്സംഗം: ലോറി ഡ്രൈവർ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി, കുറ്റം സമ്മതിച്ചു
പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. English Summary:
Kazhakkoottam hostel Rape: Tamil Nadu native was arrested for sexually assaulting Technopark employee in her hostel in Kazhakkoottam, initially intending theft. Police have intensified security and patrolling. |
|