search
 Forgot password?
 Register now
search

പന മറിച്ചിട്ട് ‘കബാലി’ റോഡിൽ; മലക്കപ്പാറയിൽ മണിക്കൂറുകളോളം കുടുങ്ങി സഞ്ചാരികൾ

Chikheang 2025-10-20 15:21:08 views 698
  



തൃശൂർ∙ അതിരപ്പള്ളി–മലക്കപ്പാറ റൂട്ടിൽ കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതോടെ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ വൈകിട്ട് മുതൽ ആന റോഡിലിറങ്ങി നിന്നതിനാൽ ഇരുഭാഗത്തേക്കുമുള്ള വിനോദ സഞ്ചാരികൾക്ക് കടന്നുപോകാനായില്ല. വനപാലകർ സ്ഥലത്തെത്തിയെങ്കിലും മദപ്പാടുള്ള ആനയായതിനാൽ വനത്തിലേക്കു തുരത്താൻ സാധിച്ചില്ല.  

  • Also Read ഒരു ആനയ്ക്ക് 50 ലേറെ സ്പോൺസർ; പലരിൽ നിന്നും പണം വാങ്ങും, പക്ഷേ ആരും അറിയില്ല: ആനയെഴുന്നള്ളിപ്പിലും തട്ടിപ്പ്   


ഞായറാഴ്ച ആയതിനാൽ കൂടുതൽ സഞ്ചാരികൾ മേഖലയിലെത്തിയിരുന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. റോഡിലേക്ക് പന മറിച്ചിട്ട ആന അത് തിന്നു തീരുന്നതുവരെ അവിടെ നിലയുറപ്പിച്ചു. ഇതിനിടെ കനത്ത മഴയുണ്ടായി. ആനയുടെ അടുത്തേക്കു പോകരുതെന്നു വനംവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. രാത്രി വൈകി ആന വനത്തിലേക്കു പോയതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം devusaquafarm എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Elephant Blocks Athirappilly-Malakkappara Road: Elephant Kabali caused a significant road blockage on the Athirappilly-Malakkappara route, stranding vehicles for hours.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com