തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ബെംഗളൂരു സ്വദേശിയാണ് അനന്തസുബ്രഹ്മണ്യം. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ചാണ് ചോദ്യം ചെയ്യൽ.
- Also Read ‘പൊറോട്ടയും ബീഫും നൽകി മല കയറ്റി’: പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രേമചന്ദ്രൻ; ‘സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ല’
2019ൽ പോറ്റിക്കുവേണ്ടി ശബരിമലയിലെ സ്വർണപ്പാളികൾ സന്നിധാനത്തുനിന്ന് ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ്. പോറ്റിയുടെ പേരിൽ ഒപ്പിട്ടാണ് ഇവ ഏറ്റുവാങ്ങിയത്. സ്വർണപ്പാളികൾ ഏറ്റുവാങ്ങുമ്പോൾ പോറ്റി സ്ഥലത്തുതന്നെ ഇല്ലായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
- Also Read പൂട്ടിപ്പോകുമെന്ന് പേടിച്ച ഗവ. സ്കൂളിൽ ഇന്ന് സീറ്റിന് ‘ക്യൂ’; ‘പ്രിസം’ മാജിക് പഠിക്കാൻ കശ്മീർ വിദ്യാർഥികൾ; ഇതാണ് ‘റിയൽ കേരള സ്റ്റോറി’
English Summary:
Sabarimala gold smuggling case: The interrogation of Ananthasubrahmanyam, a friend of the arrested sponsor Unnikrishnan Potti. He is being questioned regarding his involvement in collecting gold plates from Sabarimala on Potti\“s behalf in 2019. |
|