search
 Forgot password?
 Register now
search

ട്രംപിന്റെ തീരുവ നയങ്ങൾ തിരിച്ചടിയാകുന്നു; യുഎസിൽ നിന്ന് സോയാബീൻ വാങ്ങാതെ ചൈന, കർഷകർക്ക് നഷ്ടം

cy520520 2025-10-21 03:21:09 views 1252
  



വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയങ്ങൾ രാജ്യത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. തീരുവ വർധനയ്ക്ക് തിരിച്ചടിയായി യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി നിർത്തി ചൈന. സെപ്റ്റംബർ മാസം ചൈന യുഎസിൽ നിന്ന് സോയബീൻ ഇറക്കുമതി ചെയ്തിട്ടില്ല. കഴിഞ്ഞ 7 വർഷത്തിനിടെ ആദ്യമായാണ് ചൈന യുഎസിൽ നിന്ന് സോയാബീൻ ഇറക്കുമതി ചെയ്യാതിരിക്കുന്നത്.  

  • Also Read ‘റഷ്യയുമായി മോദി ഇനി എണ്ണ വ്യാപാരം നടത്തില്ല; തുടർന്നാൽ...’: ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപിന്റെ തീരുവ ഭീഷണി   


കഴിഞ്ഞ വർഷം ഇതേസമയം 17 ലക്ഷം മെട്രിക് ടണ്ണായിരുന്നു യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി. എന്നാൽ ഇത്തവണ അത് പൂജ്യമാണെന്നാണ് ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരാണ് ചൈന.

ഇനിയുള്ള മാസങ്ങളിലും യുഎസിൽ നിന്ന് ചൈന സോയാബീൻ വാങ്ങാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും കൂടുതൽ സോയാബീൻ വാങ്ങാനാണ് സാധ്യത. വ്യാപാര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ തെക്കേ അമേരിക്കയിൽനിന്ന് സോയാബീൻ വാങ്ങുന്നത് ചൈന തുടരും. അങ്ങനെ സംഭവിച്ചാൽ യുഎസിലെ കർഷകർക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം നേരിടേണ്ടിവരും.

  • Also Read കരിബീയൻ കടലിൽ എഫ്–35 വിമാനങ്ങളയച്ച് യുഎസ്; അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് വെനസ്വേലയുടെ മറുപടി   


സെപ്റ്റംബർ‌ മാസത്തിൽ ബ്രസീലിൽ നിന്നുള്ള ഇറക്കുമതി 29.9 ശതമാനമാണ് വർധിച്ചത്. അർജന്റീനയിൽ നിന്നുള്ള ഇറക്കുമതിയും കൂടിയിട്ടുണ്ട്. അർജന്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5 ശതമാനം വർധിച്ച് 1.17 ദശലക്ഷം ടണ്ണിലെത്തി.  

  • Also Read ആദ്യം ‘നോ’ പറഞ്ഞു, ആ സിനിമ ജീവിതം മാറ്റിമറിച്ചു, അഭിനയത്തിനായി കുടുംബത്തെ ‘പിരിഞ്ഞ’ നടി; ബോളിവുഡിലെ കോടിപതി   


ചൈന യുഎസിൽ നിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തിയതിനാൽ കർഷകർ ഏറെ പ്രയാസത്തിലാണെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു. വിലപേശലിന്റെ ഭാഗമായാണ് ചൈന സോയാബീൻ വാങ്ങൽ നിർത്തിയതെന്നും അധിക തീരുവയിലൂടെ ലഭിച്ച വരുമാനത്തിൽ ഒരു പങ്ക് പ്രയാസമനുഭവിക്കുന്ന കർഷകരുടെ സഹായത്തിനായി നൽകുമെന്നും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. English Summary:
Trump\“s tariff policy is significantly impacting US farmers. China\“s decision to halt soybean imports from the US has led to substantial losses for American farmers, as China shifts to sourcing soybeans from Brazil and Argentina.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153728

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com