LHC0088 • 2025-10-21 05:51:03 • views 1239
വാഷിങ്ടൻ∙ യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ഒപ്പുവച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈനയ്ക്കുമേൽ നിലവില്‍ ചുമത്തുന്ന 55 ശതമാനം താരിഫ് എന്നത് നവംബർ 1 മുതൽ 155 ശതമാനം ആയി ഉയർത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
- Also Read ട്രംപിന്റെ ക്ഷണം നിരസിച്ച് ഖമനയി; ആണവ നിരീക്ഷണ സംഘടനയുമായുള്ള സഹകരണ കരാർ റദ്ദാക്കി ഇറാൻ
‘‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യതയാണ് നൽകുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ 55% ശതമാനം താരിഫ് ആണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ്, നവംബർ 1 മുതൽ 155% ആയി ഉയരും’’ – ട്രംപ് പറഞ്ഞു. നിരവധി രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആ രാജ്യങ്ങൾ യുഎസിനെ മുതലെടുക്കുകയായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. English Summary:
Donald Trump Threatens China With Increased Tariffs: Donald Trump threatens to impose a 155% tariff on China if a fair trade deal isn\“t reached. |
|