cy520520 • 2025-10-21 12:21:00 • views 1232
കണ്ണൂർ ∙ നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലിൽ കടന്നു കയറാൻ ശ്രമിച്ചയാളാണു പിടിയിലായത്. ഹോസ്റ്റലിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
- Also Read ആളറിയാതിരിക്കാൻ കുടവച്ച് മുഖം മറച്ചു, നിർണായകമായി സിസിടിവി; മുങ്ങിയത് തമിഴ്നാട്ടിലേക്ക്, സംഘട്ടനത്തിനൊടുവിൽ പിടിയിൽ
ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്തേക്കു വന്നത്. പുറത്ത് ജീപ്പ് നിർത്തി മതിൽ ചാടിക്കടക്കുന്നത് താമസക്കാരായ പെൺകുട്ടികളിൽ ചിലർ കണ്ടു. ഇവർ വിവരം വാർഡനെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ പരിശോധിക്കാൻ ഇറങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിടികൂടി. മദ്യലഹരിയിലായിരുന്ന പ്രതിയുടെ ഉദ്ദേശ്യമെന്താണെന്നും കൂടെ മറ്റാരെങ്കിലുമുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. English Summary:
Kannur news reports the arrest of a youth attempting to trespass into a women\“s hostel in the city. Police are investigating the suspect\“s intentions and whether accomplices were involved, as the youth was reportedly intoxicated. |
|